പോളണ്ട്: ജീവന് വേണ്ടി നിലകൊള്ളുന്ന കത്തോലിക്കാ വിശ്വാസികളുടെ നേരെ അബോര്‍ഷന്‍ അനുകൂലികളുടെ വ്യാപകമായ ആക്രമണം. ബലാത്സംഗം, അഗമ്യഗമനം തുടങ്ങിയവ ഒഴികെയുള്ള കേസുകളില്‍ അബോര്‍ഷന് നിയന്ത്രണം വന്ന സാഹചര്യത്തിലാണ് കത്തോലിക്കര്‍ക്ക് നേരെ അബോര്‍ഷന്‍ വിരുദ്ധരുടെ ആക്രമണം ഉണ്ടായത്.
ഗര്‍ഭസ്ഥശിശുവിന് വൈകല്യമുണ്ടെന്ന് കണ്ടെത്തിയാല്‍ നേരത്തെ അബോര്‍ഷന്‍ അനുവദിച്ചിരുന്നു. എന്നാല്‍ പുതിയ നിയമം അനുസരിച്ച് അത് അനുവദിക്കില്ല. ജീവനുവേണ്ടിനിലയുറപ്പിച്ചിരിക്കുന്ന കത്തോലിക്കരെ ലക്ഷ്യമിട്ടുകൊണ്ടാണ് അബോര്‍ഷന്‍ അനുകൂലികള്‍ ഇപ്പോള്‍ അക്രമം അഴിച്ചുവിട്ടിരിക്കുന്നത്. ദേവാലയങ്ങള്‍ ആക്രമിക്കുക, വിശുദ്ധരൂപങ്ങള്‍ തകര്‍ക്കുക, വിശുദ്ധ ബലി തടസപ്പെടുത്തുക, പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്ന വിശ്വാസികളെ ആക്രമിക്കുക തുടങ്ങിയവയാണ് കത്തോലിക്കര്‍ക്ക് നേരെ നടന്നുകൊണ്ടിരിക്കുന്നത്.
വാഴ്‌സോയിലെ ഹോളിക്രോസ് ബസിലിക്കയ്ക്ക് വെളിയില്‍ ശാന്തരായി ജപമാല ചൊല്ലിക്കൊണ്ടിരിക്കുന്ന വിശ്വാസികളെ കഴിഞ്ഞദിവസമാണ് അബോര്‍ഷന്‍ അനുകൂലികള്‍ ആക്രമിച്ചത്. മൈക്ക് പിടിച്ചുവാങ്ങി തകര്‍ക്കുകയും കയ്യേറ്റം നടത്തുകയും ചെയ്തു.