അബോര്‍ഷനും ദയാവധവും മനുഷ്യജീവനെ പാഴായി കണക്കാക്കുന്നതിന് തുല്യം: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ഇന്നിന്റെ വലിച്ചെറിയല്‍ സംസ്‌കാരമാണ് അബോര്‍ഷനും ദയാവധത്തിനും കാരണമാകുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.

മനുഷ്യജീവനെ ഉപയോഗശൂന്യമായി കണക്കാക്കുന്നതിന്റെ ഭാഗമാണ് ഇവ രണ്ടും. കുട്ടികളെ സ്വാഗതം ചെയ്യുന്നതിന് പകരം അവരെ അബോര്‍ഷന്‍ നിയമം ഉപയോഗിച്ച് പറഞ്ഞയ്ക്കുകയും നേരിട്ടുകൊല്ലുകയും ചെയ്യുന്നു. ഇന്ന് ആ രീതി സാധാരണമായിക്കഴിഞ്ഞു. വളരെ അശ്ലീലമായ പ്രവൃത്തിയാണ് അത്. ഇത് യഥാര്‍ത്ഥത്തില്‍ കൊലപാതകമാണ്. അബോര്‍ഷന്‍ ഇല്ലായ്മ ചെയ്യാനുള്ള അവകാശമാണെങ്കില്‍, മനുഷ്യജീവനെ തിരികെയെടുക്കുന്നതുകൊണ്ട് പ്രശ്‌നം തീരുമോ? വേസ്റ്റ് മെറ്റീരിയലായിട്ടാണ് വൃദ്ധരെ സമൂഹം കാണുന്നത്. വലിച്ചെറിയല്‍ സംസ്‌കാരത്തിന്റെ ഭാഗമാണ് അത്.

എന്നാല്‍ വാര്‍ദ്ധക്യം എന്നത് ജ്ഞാനമാണ്. നമ്മുടെ സംസ്‌കാരത്തിന്റെ വേരുകള്‍ അവരിലാണ്.എന്നാല്‍ ഈ സംസ്‌കാരം അവരെ ഇന്ന് പുറന്തള്ളുന്നു. വളരെ രഹസ്യപൂര്‍വ്വം ദയാവധം നടക്കുന്നുണ്ട്. മരുന്നുകള്‍ക്ക് വിലയാണത്രെ. അതില്‍ പാതി മതി അവര്‍ക്ക്. ഈ രീതിയില്‍ വൃദ്ധരുടെ ആയുസ് ചുരുക്കിയെടുക്കുന്നവരുണ്ട്, ദയാവധവും ഗര്‍ഭഛിദ്രവും പ്രതീക്ഷകളെ ഇല്ലാതാക്കുകയാണ്.

അബോര്‍ഷനെതിരെ ഈ മാസം തന്നെ രണ്ടാം തവണയാണ് പാപ്പ ശക്തമായി സംസാരിക്കുന്നത്. പൊന്തിഫിക്കല്‍ അക്കാദമി ഫോര്‍ ലൈഫിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.