അഭയകേസ്: പ്രതികള്‍ കുറ്റക്കാരെന്ന് കോടതി, ശിക്ഷ നാളെ

തിരുവനന്തപുരം: അഭയകേസില്‍ ഒന്നാംപ്രതി ഫാ. തോമസ് എം കോട്ടൂര്‍, മൂന്നാം പ്രതി സിസ്റ്റര്‍ സ്റ്റെഫി എന്നിവര്‍ കുറ്റക്കാരാണെന്ന് സിബിഐ കോടതി വിധിച്ചു. ശിക്ഷ നാളെ വിധിക്കും. സിബിഐ കോടതി ജഡ്ജി കെ സനല്‍കുമാറാണ് കേസില്‍ വിധി പറഞ്ഞത്.

28 വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസുമായി ബന്ധപ്പെട്ട് 49 പ്രോസിക്യൂഷന്‍ സാക്ഷികളെ വിസ്തരിച്ചു. ഇതില്‍ എട്ടുപേര്‍ കൂറുമാറി.

അഭയ മരിച്ച ദിവസം കോണ്‍വെന്റില്‍ പുലര്‍ച്ചെ മോഷണത്തിനായി എത്തിയപ്പോള്‍ പ്രതികളെ കണ്ടിരുന്നുവെന്നാണ് മൂന്നാം സാക്ഷി രാജുവിന്റെ മൊഴി.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.