വത്തിക്കാന്‍ സിറ്റി: ഫെബ്രുവരി 26 ന് നൈജീരിയായില്‍ നിന്ന് അക്രമികള്‍ തട്ടിക്കൊണ്ടുപോകപ്പെട്ട 317 സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുടെ മോചനത്തിന് വേണ്ടി ഫ്രാന്‍സിസ് മാര്‍പാപ്പ പ്രാര്‍ത്ഥിച്ചു.
അക്രമത്തെ അപലപിച്ച പാപ്പ പെണ്‍കുട്ടികളുടെ സുരക്ഷിതമായ മടങ്ങിവരവിന് വേണ്ടി വിശ്വാസികളോട് പ്രാര്‍ത്ഥനയും അഭ്യര്‍ത്ഥിച്ചു.
ഞാന്‍ ആ പെണ്‍കുട്ടികളുടെ വീട്ടുകാര്‍ക്കൊപ്പമുണ്ട്. അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ട്. പരിശുദ്ധ അമ്മ അവരെ സുരക്ഷിതമായി എത്തിക്കട്ടെ. പാപ്പ പറഞ്ഞു.