ലാഹോര്‍: കണ്ണുമൂടി കെട്ടി നില്ക്കുന്ന നീതിദേവത മുഖംനോക്കി നീതി നടത്തരുത് എന്നതിന്റെ പ്രത്യക്ഷസൂചനയാണ്.പക്ഷേ അതൊരിക്കലും നീതിയില്ലാത്ത പ്രഖ്യാപനത്തിന്റേതാകരുത് എന്നുണ്ട്.എന്നാല്‍ ലാഹോറിലെ ഹൈക്കോടതിയില്‍ സംഭവിച്ചത് അതാണ്. പ്രായപൂര്‍ത്തിയാകാത്ത ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മതം മാറ്റി വിവാഹം ചെയ്ത സംഭവത്തില്‍ വേട്ടക്കാരന് അനുകൂലമായിട്ടാണ് കോടതി വിധി പ്രസ്താവിച്ചിരിക്കുന്നത്.
പെണ്‍കുട്ടിയുടെയെ മാതാപിതാക്കളുടെ കണ്ണീര് കാണാതെ പെണ്‍കുട്ടിയെ ഭര്‍ത്താവായ മുഹമ്മദ് നാകാഷിനൊപ്പം പറഞ്ഞയ്ക്കുകയാണ് കോടതി ചെയ്തത്. ഏപ്രില്‍ നാലിനാണ് വിവാദമായ സംഭവം നടന്നത്. വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന മരിയാ ഷാബാസിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോകുകയും പിന്നീട് മതം മാറ്റി വിവാഹം ചെയ്യുകയുമായിരുന്നു.
14 വയസ് മാത്രമേ പെണ്‍കുട്ടിക്കുളളൂവെന്ന് സ്‌കൂള്‍ രേഖകള്‍ വ്യക്തമാക്കുന്നു. പാക്കിസ്ഥാനില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 ആണ്. പെണ്‍കുട്ടിയുടെമ ാതാപിതാക്കള്‍ വിവാഹത്തിനെതിരെ കോടതിയെ സമീപിച്ചിരുന്നുവെങ്കിലും അവയും തള്ളപ്പെട്ടുപോകുകയായിരുന്നു.
ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ പാക്കിസ്ഥാനില്‍ നേരിട്ടുകൊണ്ടിിരിക്കുന്ന വിവേചനങ്ങള്‍ക്കും അനീതികള്‍ക്കും ഏറ്റവും പുതിയ ഉദാഹരണമാണ് മരിയയുടെ നിര്‍ബന്ധിത വിവാഹത്തെ കോടതി അംഗീകരിച്ചിരിക്കുന്നത്.