ജേഴ്സി: അസിസ്റ്റഡ് സ്യൂയിസൈഡ് നിയമവിധേയമാക്കാനുള്ള തീരുമാനത്തിനെതിരെ വിശ്വാസികള്‍ രംഗത്ത് വരണമെന്നും പ്രചാരണം നടത്തണമെന്നും പോര്‍ട്സ്മൗ്ത്ത് ബിഷപ് ഫിലിപ്പ് ഇഗന്‍. ഫ്രഞ്ച് കോസ്റ്റിന് സമീപത്താണ് ജേഴ്സി. ചാനല്‍ ഐലന്റില്‍ ദയാവധവും അസിസ്റ്റഡ് സ്ൂയിസൈഡും നിയമവിധേയമാക്കുന്നതിനെതിരെ തുടര്‍ച്ചയായി സംസാരിക്കുന്ന വ്യക്തിയാണ് ബിഷപ്.
മരിക്കുന്നതിന് സഹായം ചോദിക്കുന്നതും അത് ചെയ്തുകൊടുക്കുന്നതും അനുകമ്പയുള്ള പ്രവൃത്തിയല്ല. അതൊരു മാരകപാപമാണ്. ഇത്തരം പരിഹാരമാര്‍ഗ്ഗങ്ങള്‍ക്ക് കീഴടങ്ങാനുള്ള പ്രലോഭനങ്ങള്‍ക്ക് നാം കീഴടങ്ങരുത്. മരണാസന്നരായികഴിയുന്ന രോഗികളോട് നാം ആദരവും അനുകമ്പയുമാണ് കാണിക്കേണ്ടത്.
മോഡേണ്‍ പാലിയേറ്റീവ് കെയറിങില് യുകെ വേള്‍ഡ് ലീഡറാണ. മരണത്തിന്റെയും ആത്മഹത്യയുടെയും ലക്ഷ്യമായിജേഴ്സി മാറരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.