ലണ്ടന്‍: അസിസ്റ്റഡ് സ്യൂയിസൈഡിന് നിയമപരിരക്ഷ നല്കാനുളള നീക്കത്തെ ബ്രിട്ടീഷ് പാര്‍ലമെന്റ് തള്ളിക്കളഞ്ഞു. പാര്‍ലമെന്റിലെ ഹൗസ് ഓഫ് ലോര്‍ഡ്‌സാണ് 179 ന് 145 എന്ന കണക്കില്‍ ഈ നീക്കം നുള്ളിക്കളഞ്ഞത്. ഇത് പന്ത്രണ്ടാം തവണയാണ് ബ്രിട്ടീഷ് പാര്‍ലമെന്റ് ഇതേ നീക്കം നടത്തിയത്. ദുര്‍ബല ജീവിതങ്ങളുടെ വിജയമാണ് ഇതെന്നാണ് മനുഷ്യാവകാശപ്രവര്‍ത്തകരുടെയും ജീവനു വേണ്ടി നിലകൊള്ളുന്നവരുടെയും പ്രതികരണം. വൈദ്യസഹായത്തോടെ ജീവിതം അവസാനിപ്പിക്കാനുള്ള ബില്ലിനെതിരെയായിരുന്നു വോട്ടെടുപ്പ്. സൂയിസൈഡ് ആക്ട് 1961 പ്രകാരം അസിസ്റ്റ്ഡ് സ്യൂയിസൈഡില്‍ ഏതെങ്കിലും വിധത്തില്‍ സഹകരിക്കുന്നവര്‍ക്ക് 14 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവരും.
കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇംഗ്ലണ്ട് ആന്റ് വെയില്‍സ് അസിസ്റ്റഡ് സ്യൂയിസൈഡ് നിയമവിധേയമാക്കാനുള്ള നീക്കത്തിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു. അസിസ്റ്റഡ് സ്യൂയിസൈഡിനെ തോല്പിച്ചതിന്റെ പേരില്‍ ബിഷപ് ജോണ്‍ ഷെറിംങ്ടണ്‍ കത്തോലിക്കാ വിശ്വാസികള്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് കത്തെഴുതി.