വത്തിക്കാന്‍ സിറ്റി: ആതിഥ്യം ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ പുണ്യമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. മറ്റൊരു പാരമ്പര്യത്തിലുള്ള ക്രൈസ്തവരെ സ്വീകരിക്കുകയെന്നാല്‍ പ്രഥമമായി നാം ചെയ്യുന്നത് ദൈവമക്കളായ അവരോടുള്ള ദൈവത്തിന്റെ സ്‌നേഹം കാണിച്ചുകൊടുക്കുകയും ദൈവം അവരില്‍ നിറവേറ്റിയവയെ സ്വാഗതം ചെയ്യുകയുമാണ്.
ക്രൈസ്തവരെന്ന നിലയില്‍ നാം യേശുക്രിസ്തു വെളിപ്പെടുത്തിയ ദൈവസ്‌നേഹം കുടിയേറ്റക്കാര്‍ക്ക് കാണിച്ചുകൊടുക്കാന്‍ ഒത്തൊരുമിച്ചുപ്രവര്‍ത്തിക്കണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. എക്യുമെനിക്കല്‍ ആതിഥ്യം ജീവിതത്തില്‍ പകര്‍ത്താന്‍ നാം ഒത്തൊരുമിച്ചു ശ്രമിച്ചാല്‍ അത് നമ്മെ എല്ലാ ക്രൈസ്തവരെയും പ്രൊട്ടസ്റ്റന്റുകാരെയും ഓര്‍ത്തഡോക്‌സുകാരെയും കത്തോലിക്കരെയുമെല്ലാം കൂടുതല്‍ മെച്ചപ്പെട്ട മനുഷ്യരും ഐക്യപ്പെട്ടവരുമാക്കിത്തീര്‍ക്കും. പാപ്പ പറഞ്ഞു.
പൊതു ദര്‍ശന വേളയില്‍ സംസാരിക്കുകയായിരുന്നു മാര്‍പാപ്പ.
The Life of a CHRISTIAN must be centred on God and in all his activities he must rely on god. Those who place objects, wealth or people before God fail to find meaning in life.
A person finds true contentment only when he surrenders his life to the LORD.