കൊച്ചി: കേരളസഭയില്‍ പ്രേഷിതരൂപാന്തരീകരണം സംഭവിക്കണമെമന്ന് കെസിബിസി സെക്രട്ടറി ജനറല്‍ ബിഷപ് ജോസഫ് മാര്‍ തോമസ്.
ദരിദ്രരോടും മാറ്റിനിര്‍ത്തപ്പെട്ടവരോടും പക്ഷം ചേര്‍ന്നു ക്രിസ്തുവിന്റെ സഭ ലോകത്തില്‍ സാക്ഷ്യം നല്കണം. സ്വഭാവത്താലേ പ്രേഷിതയായ സഭയുടെ പ്രേഷിതസ്വഭാവത്തിന് മങ്ങലേല്ക്കാന്‍ അനുവദിക്കരുത്.സഭാംഗങ്ങള്‍ക്കിടയിലുള്ള ഭിന്നതകള്‍ മറന്നു കൂട്ടായ്മയില്‍ വര്‍ത്തിക്കാനും അജപാലന ദൗത്യനിര്‍വഹണത്തില്‍ ലോകത്തില്‍ ക്രിസ്തുവിന്റെ നിരന്തരസാന്നിധ്യമായി മാറാനും എല്ലാവിശ്വാസികളും പരിശ്രമിച്ചുകൊണ്ടിരിക്കണം. പരിസ്ഥിതി സംരക്ഷണത്തിന്റെ കാര്യത്തിലും മാനസാന്തരം സഭയ്ക്കാവശ്യമുണ്ട്.
പാലാരിവട്ടം പിഒസിയില്‍ കെ,സിബിസി പ്രഖ്യാപിച്ച മിസിയോ ദേയി 2020 ഉദ്ഘാടനം ചെയ്തു പ്രസംഗി്ക്കുകയായിരുന്നു അദ്ദേഹം.