‘തെറ്റിദ്ധാരണയില്ല,’ കര്‍ദിനാള്‍ സാറ പോപ്പ് എമിരത്തൂസ് ബെനഡിക്ട് പതിനാറാമനെ കണ്ടു

വത്തിക്കാന്‍ സിറ്റി: കര്‍ദിനാള്‍ സാറ പോപ്പ് എമിരത്തൂസ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചു. തങ്ങള്‍ക്കിടയില്‍ യാതൊരു വിധത്തിലുള്ള അസ്വാരസ്യങ്ങളുമില്ലെന്ന് അദ്ദേഹം അറിയിച്ചു.

അടുത്തയിടെ പുറത്തിറങ്ങിയ ഫ്രം ദി ഡെപ്ത് ഓഫ് ഔര്‍ ഹേര്‍ട്‌സ് പ്രീസ്റ്റ്ഹുഡ്, സെലിബസി ആന്‍ഡ് ദി ക്രൈസിസ് ഓഫ് ദി കാത്തലിക് ചര്‍ച്ച് എന്ന പുസ്തകത്തില്‍ കര്‍ദിനാള്‍ സാറയ്‌ക്കൊപ്പം സഹ രചയിതാവായി പോപ്പ് എമിരത്തൂസ് ബെനഡിക്ട് പതിനാറാമന്റെ പേരാണ് ചേര്‍ത്തിരുന്നത്. എന്നാല്‍ അദ്ദേഹം വൈദികബ്രഹ്മചര്യത്തെക്കുറിച്ച് ഒരു ലേഖനം എഴുതുക മാത്രമേ ചെയ്തിരുന്നുള്ളൂ.

ഇക്കാര്യം വിവാദമായ സാഹചര്യത്തില്‍ സഹരചയിതാവ് എന്ന ബെനഡിക്ട് പതിനാറാമന്റെ പേര് പിന്‍വലിക്കണമെന്ന് പ്രസാധകരായ ഇഗ്നേഷ്യസ് പ്രസിനോട് പാപ്പയുടെ സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു.

ഈ സാഹചര്യത്തിലാണ് കര്‍ദിനാള്‍ സാറ ബെനഡിക്ട് പതിനാറാമനെ കണ്ടത്. കോണ്‍ഗ്രിഗേഷന്‍ ഫോര്‍ ഡിവൈന്‍ വര്‍ഷിപ്പ് ആന്റ് ദ ഡിസിപ്ലിന്‍ ഓഫ് ദ സേക്രമെന്റസിന്റെ തലവനാണ് കര്‍ദിനാള്‍സാറ. ഫ്രഞ്ചില്‍ ട്വീറ്റ് ചെയ്താണ് തങ്ങളുടെ കണ്ടുമുട്ടലിനെക്കുറിച്ച് സാറ വിശ്വാസികളെ വിവരം ധരിപ്പിച്ചത്.

ഞങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണകളൊന്നുമി്‌ല്ലെന്നും സമാധാനത്തോടും ധൈര്യത്തോടും കൂടിയാണ് താന്‍ അഭിമുഖം കഴിഞ്ഞ് പുറത്തേക്ക് വന്നതെന്നും കര്‍ദിനാള്‍ സാറ ട്വീറ്റ് ചെയ്തു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.