വത്തിക്കാന്‍ സിറ്റി: അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് അടുത്തയാഴ്ച ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിക്കും. പെന്‍സിന്റെ ഓഫീസ് പുറപ്പെടുവിച്ച പത്രക്കുറിപ്പിലാണ് ഇക്കാര്യം സംബന്ധിച്ച അറിയിപ്പുണ്ടായത്.
എന്നാല്‍ പാപ്പയുമായി സംസാരിക്കുന്ന വിഷയങ്ങളെക്കുറിച്ച് പത്രക്കുറിപ്പ് വിശദീകരിച്ചിട്ടില്ല. യുഎസ് റിലീജിയസ് ഫ്രീഡം അംബാസിഡര്‍ വത്തിക്കാന്‍ സന്ദര്‍ശിച്ചതിന്റെ തൊട്ടുപിന്നാലെയാണ് മൈക്ക് പെന്‍സിന്റെ സന്ദര്‍ശനം.