ഇത് മൂന്നും നിങ്ങളുടെ വീട്ടിലുണ്ടോ?


ചില വിശുദ്ധ വസ്തുക്കള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് വീടിന് സംരക്ഷണവും കുടുംബാംഗങ്ങള്‍ക്ക് ആത്മീയമായ പോരാട്ടത്തില്‍ വിജയിക്കാനുള്ള ശക്തിയും നല്കുന്നു. ഏതൊക്കെയാണ് വീട്ടിലുണ്ടായിരിക്കേണ്ട വിശുദ്ധ വസ്തുക്കള്‍ എന്നല്ലേ, പറയാം

വെഞ്ചരിച്ച വെള്ളം

വെഞ്ചരിച്ച വെള്ളത്തിന് രണ്ടു തരം അര്‍ത്ഥമുണ്ട്. ഒന്ന് നമ്മള്‍ സ്വീകരിച്ച മാമ്മോദീസായുടെ ഓര്‍മ്മ ഉണര്‍ത്തുന്നു. രണ്ടാമത് ആത്മീയമായ വിശുദ്ധീകരണത്തിന് അത് സഹായിക്കുന്നു. സാത്താനു മേല്‍ വിജയം വരിക്കാനുള്ള വലിയ ശക്തി വെഞ്ചരിച്ച വെള്ളത്തിനുണ്ട്. വീട്ടില്‍ ഇടയ്ക്കിടെ വെഞ്ചരിച്ച വെള്ളം തളിച്ച് പ്രാര്‍ത്ഥിക്കുന്നതും രോഗികളായവര്‍ക്ക് നല്കുന്നതും ഗുണം ചെയ്യുമെന്ന് അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.

വെഞ്ചരിച്ച ഉപ്പ്

കത്തോലിക്കാവീടുകളില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട ഒന്നാണ് വെഞ്ചരിച്ച ഉപ്പ്. തിന്മയ്‌ക്കെതിരെയുള്ള ശക്തമായ ആയുധമാണ് വെഞ്ചരിച്ച ഉപ്പ്.

ക്രൂശിതരൂപം

ക്രിസ്തു രൂപം ക്രിസ്തുവിന്റെ സ്‌നേഹത്തിന്റെ അടയാളം മാത്രമല്ല അത് ആത്മീയ ശത്രുക്കളെ നിലംപരിശാക്കാനുള്ള ആയുധം കൂടിയാണ്. അതുകൊണ്ട് വീട്ടിലെ ഓരോ മുറിയിലും ക്രൂശിതരൂപം ഉണ്ടായിരിക്കണം



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.