നൈജീരിയ: തട്ടിക്കൊണ്ടുപോയ സുവിശേഷപ്രഘോഷകന്റെ സഹായാഭ്യര്ഥനയുടെ വീഡിയോ ബോക്കോ ഹാരം തീവ്രവാദികള്‍ പുറത്തുവിട്ടു. റവ. ലാവാന്‍ അന്ഡിമിനി സഹായം അപേക്ഷിക്കുന്നതാണ് വീഡിയോയിലുള്ളത്
. ജനുവരി മൂന്നിനാണ് ഇദ്ദേഹത്തെ കാണാതായത്. അഡാമാവായിലെ ക്രിസ്ത്യന്‍ അസോസിയേഷന്റെ തലവനാണ് ഇദ്ദേഹം. തന്റെ സഹപ്രവര്‍ത്തകരോട് സഹായം അഭ്യാര്ത്ഥിക്കുന്ന ലാവാനെയാണ് വീഡിയോയില്‍ കാണുന്നത്. തട്ടിക്കൊണ്ടുപോയവര്‍ തന്നോട് മാന്യമായിട്ടാണ് പെരുമാറുന്നതെന്നും ആവശ്യമായതെല്ലാം തരുന്നുണ്ടെന്നും വീഡിയോയില്‍ പറയുന്നു. ദൈവം തന്റെ കാര്യത്തില്‍ ഇടപെടുമെന്നും എല്ലാം ക്രമീകരിക്കുമെന്ന വിശ്വാസവും അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്.
ബോക്കോ ഹാരം ക്രൈസ്തവരെ പീഡിപ്പിക്കുന്ന വാര്‍ത്തകള്‍ കഴിഞ്ഞ ഡിസംബര്‍ മുതല്‍ കൂടുതലായി പുറത്തുവരുന്നുണ്ട്.