തിരുവനന്തപുരം: ക്രിസ്ത്യന്‍ സെമിത്തേരിയില്‍ സംസ്‌കരിക്കപ്പെടുന്നവരുടെ പ്രത്യേക രജിസ്റ്റര്‍ ഇടവകവികാരി സൂക്ഷിക്കണമെന്നും നിശ്ചിത ഫീസ് അടച്ച് അപേക്ഷിക്കുന്നവര്‍ക്കെല്ലാം സ്ഥിര രജിസ്റ്ററിന്റെ അടിസ്ഥാനത്തില്‍ മരണസര്‍ട്ടിഫിക്കറ്റ് ഇടവക വികാരി നല്കണമെന്നും ഇതു സംബന്ധിച്ച് പുറത്തിറക്കിയ അസാധാരണ ഗസറ്റ് പറയുന്നു.
ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ അംഗീകാരം നല്കിയതിനെ തുടര്‍ന്നാണ് അസാധാരണ ഗസറ്റായി വിജ്ഞാപനം പുറത്തിറങ്ങിയത്. ഇതോടെ നിയമം പ്രാബല്യത്തിലായി. ക്രൈസ്തവ ദേവാലയങ്ങള്‍ക്കെല്ലാം നിയമം ബാധകമാണ്.