കടുത്തുരുത്തി: കോട്ടയം ക്നാനായ കത്തോലിക്കാ അതിരൂപതയുടെ തലപ്പള്ളിയും തീര്ത്ഥാടനകേന്ദ്രുമായ കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോന പള്ളി മേജര്‍ ആര്‍ക്കി എപ്പിസ്ക്കോപ്പല്‍ ദേവാലയ പദവിയിലേക്ക്. ഫെബ്രുവരി നാലിന് മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇതിന്റെ പ്രഖ്യാപനം നടത്തും.
അഞ്ചാം ശതകത്തില്‍ നിര്‍മ്മിച്ചതാണ് ഈ ദേവാലയം. ചതുരപ്പള്ളി എന്നാണ് അത് അറിയപ്പെട്ടിരുന്നത്. അന്ന് സമീപപ്രദേശങ്ങളില്‍ മറ്റ് ആരാധനാലയങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ എല്ലാ വിഭാഗം ക്രൈസ്തവരുടെയും ആത്മീയാവശ്യങ്ങള്‍ നിറവേറ്റിയിരുന്നത് കടുത്തുരുത്തി വലിയ പള്ളിയായിരുന്നു.
ഫാ. അബ്രാഹം പറമ്പേട്ട് ആണ് നിലവില്‍ ദേവാലയ വികാരി.