ഡോര്‍മിഷന്‍ ചാപ്പലിന് സാമ്പത്തികസഹായവുമായി ടെന്നീസ് പ്ലേയര്‍ നൊവാക്ക്


കായികപ്രേമികള്‍ക്ക് സുപരിചിതനാണ് നൊവാക്ക് ജോക്കോവിച്ച്. ലോകത്തിലെ നമ്പര്‍ വണ്‍ ടെന്നിസ് പ്ലേയര്‍. പക്ഷേ അതിനൊപ്പം തന്നെ ഒന്നാന്തരം ക്രൈസ്തവവിശ്വാസിയും. നിരവധി തവണ ഇദ്ദേഹത്തിന്റെ ക്രൈസ്തവവിശ്വാസത്തിന്റെയും സഭാസ്‌നേഹത്തിന്റെയും വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഏറ്റവും ഒടുവിലായി വന്ന വാര്‍ത്ത ഡോര്‍മിഷന്‍ ഓര്‍ത്തഡോക്‌സ് ചാപ്പല്‍ നിലനിന്നുപോകാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം സാമ്പത്തികസഹായം നല്കുന്നുവെന്നാണ്. ഓര്‍ത്തഡോക്‌സ് വിശ്വാസികളെ സംബന്ധിച്ചിടത്തോളം ചരിത്രപരമായി പ്രാധാന്യമുള്ള ദേവാലയമാണ് ഡോര്‍മിഷന്‍ ഓര്‍ത്തഡോക്‌സ് ചാപ്പല്‍. വാടകക്ക് പ്രവര്‍ത്തിച്ചുവന്നിരുന്ന ചാപ്പലിന്റെ നിലനില്പ്പിന് ഭീഷണി ഉയര്‍ന്ന സാഹചര്യത്തിലാണ് നൊവാക്ക് ചാപ്പലിന് രക്ഷകനായി എത്തിയത്.
ഇതിന് മുമ്പ് തന്റെ പിതാവിന്റെ ജന്മനാട്ടില്‍ ഒരു ദേവാലയം ഇദ്ദേഹം പണികഴിപ്പിച്ചിട്ടുണ്ട്. മൗണ്ട് ആതോസിലെ ഹിലാന്‍ഡര്‍, ഹോളി ആര്‍ക്ക് എയ്ഞ്ചല്‍ മൊണാസ്ട്രി എന്നിവയ്ക്കും ഇദ്ദേഹം സാമ്പത്തികസഹായം നല്കിയിട്ടുണ്ട്. സേര്‍ബിയായിലെ അംഗപരിമിതരായ കുട്ടികളെയും നൊവാക്ക് ഫൗണ്ടേഷന്റെ പേരില്‍ ഇദ്ദേഹം സഹായിക്കുന്നുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.