ന്യൂനപക്ഷ ക്ഷേമവും കാര്‍ഷികപ്രശ്‌നങ്ങളും: ഭീമഹര്‍ജിയുമായി മെത്രാന്മാര്‍ മുഖ്യമന്ത്രിയുടെ മുമ്പില്‍

തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമവും കാര്‍ഷികപ്രശ്‌നങ്ങളും ഉയര്‍ത്തിപിടിച്ച് മെത്രാന്മാര്‍ മുഖ്യമന്ത്രിക്ക് ഭീമഹര്‍ജി സമര്‍പ്പിച്ചു. ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം,കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍, പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ എന്നിവരാണ് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു ഭീമഹര്‍ജി സമര്‍പ്പിച്ചത്.

ന്യൂനപക്ഷങ്ങള്‍ക്കായി ചെലവഴിക്കുന്ന കോടിക്കണക്കിന് രൂപയുടെ ഫലം ക്രൈസ്തവര്‍ക്ക് ലഭിക്കുന്നില്ലെന്നും തുല്യനീതി ഉറപ്പാക്കണമെന്നും മെത്രാന്മാര്‍ ആവശ്യപ്പെട്ടു.

കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളുക, റബറിന് 250 രൂപ താങ്ങുവില നിശ്ചയിക്കുക, നിലം-പുരയിടം, തോട്ടം- പുരയിടം നിര്‍ണ്ണയത്തിലെ അപാകത പരിഹരിക്കുക തുടങ്ങിയവയാണ് മെമ്മോറാണ്ടത്തിലെ പ്രധാന നിവേദനങ്ങളില്‍ ഉള്‍പ്പെടുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.