ഈശോ സ്വവര്‍ഗ്ഗാനുരാഗിയെന്ന നെറ്റ്ഫഌക്‌സ് ചിത്രീകരണത്തിനെതിരെ വ്യാപകപ്രതിഷേധം

നെറ്റ്ഫഌക്‌സില്‍ വരുന്ന ബ്രസീലിയന്‍ കോമഡി സ്‌പെഷ്യല്‍ പ്രോഗ്രാമിനെതിരെ വ്യാപക പ്രതിഷേധം. ഈശോയെ സ്വവര്‍ഗ്ഗാനുരാഗിയായി ചിത്രീകരിച്ചിരിക്കുന്ന പ്രോഗ്രാമാണ് ഇത്. ഈ പ്രോഗ്രാം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് 1.3 മില്യന്‍ ആളുകളാണ് ഒപ്പിട്ട് പരാതി അയച്ചിരിക്കുന്നത്. ഈശോയുടെ ആദ്യപ്രലോഭനം എന്നാണ് പ്രോഗ്രാമിന്റെ പേര്.

ബ്രസീലിയന്‍ കോമഡി ഗ്രൂപ്പാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. ഡിസംബര്‍ മൂന്നിനാണ് ഈ പ്രോഗ്രാം വന്നത്. porta does fundos എന്നാണ് ബ്രസീലിലെ കോമഡി ഗ്രൂപ്പ് അറിയപ്പെടുന്നത്.

ക്രിസ്തീയതയെയും ബൈബിളിനെയും അപമാനിക്കുന്ന വിധത്തിലുള്ള പ്രോഗ്രാമുകള്‍ മുമ്പും ഇവര്‍ അവതരിപ്പിച്ചിട്ടുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.