മൈസൂര്‍ ബിഷപ്പിനെതിരെയുള്ള ലൈംഗികാരോപണം,പരാതിക്കാരി കേസ് പിന്‍വലിച്ചു


മൈസൂര്‍: മൈസൂര്‍ ബിഷപ് കെ എ വില്യമിനെതിരെയുള്ള ലൈംഗികാരോപണകേസില്‍ നാടകീയമായ വഴിത്തിരിവ്. ബിഷപ്പിനെതിരെ പരാതി ഉന്നയിച്ച സ്ത്രീ അതില്‍ നിന്ന് പിന്മാറിയതാണ് മൈസൂരിലെ പുതിയ സംഭവവികാസം.

ബിഷപ്പിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചുകൊണ്ടുള്ള സ്ത്രീയുടെ സെല്‍ഫി വീഡിയോ സോഷ്യല്‍ മീഡിയായില്‍ വൈറലായിരുന്നു. ഇതേതുടര്‍ന്ന് നവംബര്‍ 29 ന് മൈസൂര്‍ പോലീസ് എഫ്‌ഐആര്‍ രജിസ്ട്രര്‍ ചെയ്ത് കേസെടുത്തിരുന്നു.പൗരസമിതിയുടെ പരാതിയിന്മേലാണ് പോലീസ് കേസെടുത്തത്. കൂടാതെ വിവിധ ഇടവകകളിലെ 37 വൈദികരും മെത്രാനെ തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വത്തിക്കാന് കത്തെഴുതിയിരുന്നു.

ഈ സംഭവവികാസങ്ങള്‍ മൈസൂര്‍ രൂപതയെ അസ്വസ്ഥമാക്കിയിരുന്നു. നിരവധി കത്തോലിക്കര്‍ മെത്രാനെതിരെ രംഗത്ത് ഇറങ്ങുകയും ചെയ്തിരുന്നു.തുടര്‍ന്നാണ് പരാതി പിന്‍വലിച്ചുകൊണ്ട് സ്ത്രീ വീണ്ടും രംഗത്തിറങ്ങിയിരിക്കുന്നത്.

എനിക്ക് മെത്രാനില്‍ നിന്ന് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്നും അദ്ദേഹത്തിന്റെ നിര്‍ബന്ധം മൂലമല്ല കേസ് പിന്‍വലിക്കുന്നതെന്നും അഭിഭാഷകരുമൊത്ത് പ്രസ് കോണ്‍ഫ്രന്‍സില്‍ പങ്കെടുത്ത സ്ത്രീ അറിയിച്ചു. ചിലര്‍ തന്നെ വീഡിയോ നിര്‍മ്മിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്നും തനിക്ക് ഭീഷണിയുണ്ടെന്നും അവര്‍ അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥരോട് പൂര്‍ണ്ണമായും സഹകരിക്കുമെന്നും അവര്‍ വ്യക്തമാക്കി.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.