പാലാ: പാലാ രൂപത സംഘടിപ്പിക്കുന്ന കര്‍ഷകമഹാസംഗമം ഇന്ന് പാലായില്‍. അവഗണനകള്‍ക്കെതിരെ അവകാശങ്ങള്‍ക്കായി എന്നതാണ് മുദ്രാവാക്യം. ഒരു ലക്ഷം കര്‍ഷകര്‍ ടൗണിലെ അഞ്ചുകേന്ദ്രങ്ങളിലായി സംഗമിച്ചു കര്‍ഷകമതിലുകള്‍ തീര്‍ക്കും. രൂപതയുടെ 170 ഇടവകകളില്‍ നിന്നാണ് ഒരു ലക്ഷം കര്‍ഷകര്‍ എത്തിച്ചേരുന്നത്.
പാലായിലെ അഞ്ചു കേന്ദ്രങ്ങളില്‍ നിന്നായി കര്‍ഷകര്‍ 3.30 ന് ഒരുമിച്ച് റാലിയായി കുരിശുപള്ളി ജംഗക്ഷനില്‍ എത്തും. ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പൊതുസമ്മേളനത്തില്‍ അധ്യക്ഷതവഹിക്കും.
നാനാജാതി മതസ്ഥരായ കര്‍ഷകര്‍ ഒപ്പിട്ട് ഇടവക, ഫൊറോനാതലത്തില്‍ സമാഹരിച്ച് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കാനുള്ള ഭീമഹര്‍ജികള്‍ ഫൊറോനാഭാരവാഹികളില്‍ നിന്ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഏറ്റുവാങ്ങും.