സമയമില്ല. എല്ലാവരുടെയും പരാതിയും സങ്കടവുമാണ് അത്. പ്രാര്‍ത്ഥനയുടെ കാര്യമാണെങ്കില്‍ പറയുകയും വേണ്ട. യഥാര്‍ത്ഥത്തില്‍ പ്രാര്‍ത്ഥിക്കാന്‍ ആഗ്രഹവും എന്നാല്‍ സമയം കിട്ടാത്തതുമാണ് നിങ്ങളുടെ പ്രശ്‌നമെങ്കില്‍ നിങ്ങള്‍ക്ക് ഈ കുറിപ്പ് ഏറെ സഹായകമായേക്കാം.
പ്രാര്‍ത്ഥിക്കാനുള്ള നിങ്ങളുടെ ആ്ഗ്രഹം ദൈവത്തിന് സമര്‍പ്പിക്കുക
ദൈവമേ എനിക്ക് പ്രാര്‍ത്ഥിക്കാന്‍ ആഗ്രഹമുണ്ട്. പക്ഷേ സമയം കിട്ടുന്നില്ല. ഇങ്ങനെ ആത്മാര്‍ത്ഥമായി പറയുമ്പോള്‍ ദൈവം ആ വാക്കിനെ നിങ്ങളുടെ ആത്മാര്‍ത്ഥതയെ പ്രതി കണക്കിലെടുക്കും. അതാവട്ടെ പ്രാര്‍ത്ഥിച്ചതിന് തുല്യമായിരിക്കുകയും ചെയ്യും.
സമയം കിട്ടിയിട്ട് ആരും പ്രാര്‍ത്ഥിക്കുന്നില്ല. അതുകൊണ്ട് ഏതു ജോലിചെയ്യുന്നതിന് മുമ്പും ഒരു നിമിഷം കണ്ണടച്ച് കൈകള്‍ കൂപ്പി പ്രാര്‍ത്ഥിക്കുക. അധികം പ്രാര്‍തഥിക്കാന്‍ സമയമില്ലെന്നല്ലേ പരാതി. ഒരു നിമിഷമെങ്കിലും ദൈവത്തെക്കുറിച്ച് ഓര്‍മ്മിക്കാന്‍ നമുക്ക് കഴിയില്ലേ?
പ്രാര്‍ത്ഥിക്കാന്‍ മൂഡ് കി്ട്ടുന്നില്ല എന്ന് പറയണ്ട. മൂഡ് നോക്കിയിരുന്നാല്‍ പ്രാര്‍ത്ഥിക്കാന്‍ ആര്‍ക്കും സമയവും അവസരവും കിട്ടില്ല. ്അതുകൊണ്ട് എത്ര തിരക്കിലും എത്ര അസ്വസ്ഥകരമായ സാഹചര്യത്തിലും മനസ്സില്‍ പ്രാര്‍ത്ഥനയുണ്ടായിരിക്കുക.
എത്രസമയമാണ് പ്രാര്‍ത്ഥിക്കുന്നത് എന്നതല്ല പ്രധാനം. എ്ര്രത ആത്മാര്‍ത്ഥത അതിനുണ്ടായിരുന്നുവെന്നതാണ്. അതുകൊണ്ട് സമയം കിട്ടുന്നില്ല എന്ന് പറയുന്നതുപോലും ചില നേരങ്ങളില്‍ ഒരുരക്ഷപ്പെടലാണ്. ഡ്രൈവിംങിനിടയില്‍, സിഗ്നല്‍ കാത്തുകിടക്കുമ്പോള്‍, അടുക്കളയില്‍ പാകം ചെയ്യുമ്പോള്‍, പല്ല് തേയ്ക്കുമ്പോള്‍ എല്ലായ്‌പ്പോഴും പ്രാര്‍ത്ഥിക്കാം.
പ്രാര്‍ത്ഥനയില്‍ നിന്ന് നമ്മെ അകറ്റുന്നത് നിരുത്സാഹപ്പെടുത്തലിന്റെ ചിന്താഗതിയാണ്. പ്രാര്‍ത്ഥിച്ചിട്ട് കാര്യമില്ല എന്നോ പ്രാര്‍ത്ഥിക്കാതെ ദൈവത്തിന് കാര്യങ്ങള്‍ അറിയാമല്ലോ എന്നുമുള്ള ചിന്ത. ഇത് അകറ്റണം.പ്രാര്‍ത്ഥനയെക്കുറിച്ച് പോസിറ്റിവായി ചിന്തിക്കുക. ഇതിനെക്കാളൊക്കെ പ്രധാനപ്പെട്ടതാണ് ഏതു ജോലിയും പ്രവൃത്തിയും പ്രാര്‍ത്ഥനയാക്കി മാറ്റുക എന്നത്. അപ്പോള്‍ നാം എപ്പോഴും പ്രാര്‍ത്ഥനയിലായിരിക്കും.