സമാധാനത്തിന് വേണ്ടി മിഡില്‍ ഈസ്റ്റിലെ കത്തോലിക്കാ നേതാക്കന്മാരുടെ അഭ്യര്‍ത്ഥന

കെയ്‌റോ: ജനങ്ങളുടെ സമാധാനപൂര്‍വ്വവും ശാന്തവുമായ ജീവിതം ഉറപ്പുവരുത്തുന്നതിന് വേണ്ടി ഉണര്‍ന്നുപ്രവര്‍ത്തിക്കാനായി മിഡില്‍ ഈസ്റ്റിലെ കത്തോലിക്കാ നേതാക്കന്മാരുടെ അഭ്യര്‍ത്ഥന. നവംബര്‍ 25 മുതല്‍ 29 വരെ കെയ്‌റോയില്‍ നടന്ന കത്തോലിക്കാ പാത്രിയാര്‍ക്കമാരുടെ സമ്മേളനമാണ് ജനങ്ങളുടെ സുരക്ഷയ്ക്കുവേണ്ടി ശബ്ദമുയര്‍ത്തിയത്.

രാഷ്ട്രീയവും സാമ്പത്തികവും സാമൂഹ്യവുമായ നിരവധി പ്രശ്‌നങ്ങള്‍ മൂലം രാജ്യത്ത് അസ്ഥിരതയും അക്രമവും തീവ്രവാദവും ഭീകരവാദവും വ്യാപകമാകുന്നുവെന്ന് അവര്‍ സമര്‍ത്ഥിച്ചു. ആളുകള്‍ പലായനം ചെയ്തുകൊണ്ടിരിക്കുന്നു. പലര്‍ക്കും തിരികെ വരാന്‍ സാധിക്കുന്നില്ല.

ഇറാക്കിലെ ഭരണകൂടം ഇത്തരം സാഹചര്യങ്ങളെ നേരിടാന്‍ ധീരത കാണിക്കണമെന്നും രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കണമെന്നും സമ്മേളനംആവശ്യപ്പെട്ടു. കുറ്റവാളികളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണം. ഐഎസിന്റെ ഭീകരവാദ ആശയങ്ങള്‍ വേരോടെ പിഴുതെറിയണം.

സമ്മേളനത്തിന് ശേഷം കത്തോലിക്കാ നേതാക്കന്മാര്‍ ഈജിപ്ത് പ്രസിഡന്റ്ിനെയും കോപ്റ്റിക് ഓര്‍ത്തഡോക്‌സ് പോപ്പ് തവദ്രോസ് രണ്ടാമനെയും സന്ദര്‍ശിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.