കോട്ടയം: ഫ്രാന്‍സിസ്‌ക്കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷനില്‍ നിന്ന് പുറത്താക്കിയ സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥ ഈ ആഴ്ച പുറത്തിറങ്ങും. കര്‍ത്താവിന്റെ നാമത്തില്‍ എന്നാണ് കൃതിയുടെ പേര്.36 അധ്യായങ്ങളുണ്ട്. ഡിസി ബുക്‌സാണ് പ്രസാധകര്‍.
കൃതിയുടെ ഉള്ളടക്കത്തെക്കുറിച്ച് പൂര്‍ണ്ണമായ വിവരങ്ങള്‍ ഒന്നും ലഭ്യമല്ലെങ്കിലും സഭാവിരുദ്ധര്‍ക്ക് ആഘോഷമാക്കാനും സഭയെ മോശമായി ചിത്രീകരിക്കാനും കഴിയുന്ന വിധത്തിലുള്ള ഉള്ളടക്കം ഇതിലുണ്ടെന്നാണ് ചില സൂചനകള്‍ വ്യക്തമാക്കുന്നത്.
സിസ്റ്റര്‍ ജെസ്മിയുടെ ആമ്മേന്‍ പോലെയുള്ള ഒറ്റപ്പെട്ട സഭാവിരുദ്ധ കൃതികള്‍ പുറത്തിറങ്ങിയിട്ടും സഭയെ വിശ്വാസികളില്‍ നിന്ന് അകറ്റാനോ സഭയോടുള്ള സ്നേഹത്തില്‍ നിന്ന് വിശ്വാസികളെ ആട്ടിയകറ്റാനോ കഴിഞ്ഞിട്ടില്ലെന്നത് ഇവിടെ നാം ഓര്‍മ്മിക്കണം. കാരണം സഭ ക്രിസ്തുവില്‍ സ്ഥാപിതമാണ്. രണ്ടായിരത്തി പത്തൊന്‍പത് വര്‍ഷം പിന്നിട്ടിട്ടും പത്രോസിന്‍റെ പാറയിന്മേല്‍ പണിയപ്പെട്ട ഈ സഭയ്ക്ക് യാതൊരു ഇളക്കവും സംഭവിച്ചിട്ടില്ല. സംഭവിക്കുകയുമില്ല.
പക്ഷേ സഭയുടെ ഭാഗമായി നിന്ന് എല്ലാ നന്മകളും സ്വീകരിച്ചിട്ടും സഭസംവിധാനങ്ങളെക്കുറിച്ച് കൃത്യമായി അറിഞ്ഞുകൂടാത്ത പൊതുജനങ്ങള്‍ക്കിടയില്‍ സഭയെ താറടിക്കാന്‍ ചിലര്‍ ഒരുങ്ങിക്കെട്ടിയിറങ്ങുന്നുവല്ലോ എന്നതാണ് ക്രിസ്തുവിനെ സനേഹിക്കുന്നവരുടെ, സഭയെ സ്നേഹിക്കുന്നവരുടെ സങ്കടങ്ങളിലൊന്ന്.
sr. loosy yude jeevidam engine ezhudiyalum. christian saba ki onnum sambavikkilla. sabavishosigalkum onnum sambavikilla. adorthu arum vishamikenda. christu undakiya sabayanu ethu. allade kalapurakkal undakiyadalla. adorma vacho.