ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട രൂപത വികാരി ജനറാളും ചാന്‍സലറുമായിരുന്ന റവ. ഡോ ജോസ് ഇരിമ്പന്‍ അന്തരിച്ചു. 64 വയസായിരുന്നു.
തൃശൂര്‍ മൈനര്‍സെമിനാരി , ആലുവ സെമിനാരി എന്നിവിടങ്ങളില്‍ നിന്ന് വൈദികപരിശീലനം നേടിയ ഇദ്ദേഹം 1980 ഡിസംബര്‍ 22 ന് തിരുപ്പട്ടം സ്വീകരിച്ചു. റോമിലെ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് കാനന്‍നിയമത്തില്‍ ഡോക്ടേററ്റ് നേടിയിട്ടുണ്ട്. ഇരിങ്ങാലക്കുട രൂപതയുടെ പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടറായി സേവനം ചെയ്തുവരികയായിരുന്നു.
പൂവത്തുശേരി ഇരിമ്പന്‍ ദേവസിക്കുട്ടി-അന്നക്കുട്ടി ദമ്പതികളാണ് മാതാപിതാക്കള്‍. സംസ്കാരം പിന്നീട്.