കാണ്ടമാല്‍ കലാപത്തിന് ഇരകളായവരുടെ മക്കളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടന്നു

കാണ്ടമാല്‍: കാണ്ടമാല്‍ കലാപത്തെ അതിജീവിച്ചവരുടെ മക്കളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടന്നു. ക്രിസ്തുവിന്റെ രാജത്വതിരുനാള്‍ ദിനമായ നവംബര്‍ 24 ന് ആയിരുന്നു ചടങ്ങ്. കട്ടക്ക്-ഭുവനേശ്വര്‍ ആര്‍ച്ച് ബിഷപ് ജോണ്‍ ബര്‍വ മുഖ്യകാര്‍മ്മികനായിരുന്നു. സിസിബിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. സ്റ്റീഫന്‍ ആലത്തറ വിശിഷ്ടാതിഥിയായിരുന്നു.

കാണ്ടമാലിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള അയ്യായിരത്തോളം വിശ്വാസികള്‍ ചടങ്ങുകളില്‍ പങ്കെടുത്തു. എന്റെ അച്ഛനെ സംബന്ധിച്ച് ഈ നിമിഷം വളരെ സന്തോഷകരവുമായിരുന്നു. പക്ഷേ എന്റെ അച്ഛന്‍ ക്രൂരമായി വധിക്കപ്പെടുകയായിരുന്നു. 2008ലെ ക്രൈസ്തവവിരുദ്ധ കലാപത്തില്‍ കൊല്ലപ്പെട്ട ഒരാളുടെ മകളായ കല്‍പോനാ ഡിജില്‍ പ്രഥമ ദിവ്യകാരുണ്യസ്വീകരണത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

കാണ്ടമാലിലെ ക്രൈസ്തവരുടെ വിശ്വാസം ലോകത്തിന് മുഴുവന്‍ പ്രചോദനമാണെന്നും അവരോട് നാം കടപ്പെട്ടിരിക്കുന്നുവെന്നും റവ. ഡോ സ്റ്റീഫന്‍ ആലത്തറ പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.