ഒന്നിലധികം മക്കളുണ്ടായിരിക്കാം ചിലപ്പോള്‍ ഇതുവായിക്കുന്ന ഓരോരുത്തര്‍ക്കും. എത്ര മക്കളുണ്ടെങ്കിലും മാതാപിതാക്കള്‍ ഒരു കാര്യം മനസ്സിലാക്കിയിട്ടുണ്ടാവും ഓരോ കുട്ടികളും വ്യത്യസ്തരാണ്. സ്വഭാവത്തിലും പെരുമാറ്റത്തിലും രൂപത്തിലും എല്ലാം.
ഓരോ കുട്ടികള്‍ക്കും വേണ്ടത് ഓരോ രീതിയിലുള്ള ശിക്ഷണമാണ്. എന്നാല്‍ ഓരോ മക്കള്‍ക്കും വേണ്ട രീതിയില്‍ ശിക്ഷണം നല്കാന് പല മാതാപിതാക്കള്‍ക്കും കഴിയാതെ പോകുന്നു. ഇക്കാര്യത്തില്‍ നല്ല മാതാപിതാക്കളായിത്തീരാന് പരിശുദ്ധാത്മാവിന്റെ സഹായം അത്യാവശ്യമാണ്.
നല്ലമാതാപിതാക്കളായി മക്കള്‍ക്ക് തീരാന്‍ പരിശുദ്ധാത്മാവിന്റെ സഹായം തേടുക. പരിശുദ്ധാത്മാവ് നമ്മെ ഇക്കാര്യത്തില്‍ സഹായിക്കാതിരിക്കില്ല.
എല്ലാ കാര്യങ്ങളും വെളിപ്പെടുത്തുകയും എല്ലാ കാര്യങ്ങളും മനസ്സിലാക്കിത്തരികയും ചെയ്യുന്ന പരിശുദ്ധാത്മാവേ മാതാപിതാക്കളെന്ന നിലയില്‍ ഞങ്ങള്‍ക്ക് അവിടുത്തെ വിവേകവും ജ്ഞാനവും നല്കണമേ.
ആറിത്തണുത്തുപോയ ഞങ്ങളുടെ മാതൃത്വത്തെയും പിതൃത്വത്തെയും ചൂടുപിടിപ്പിക്കണമേ. ഞങ്ങളുടെ ചുവടുകളെ നേരെയാക്കുകയും കല്പനകള്ക്ക് അനുസരിച്ച് ജീവിക്കാന്‍ ഞങ്ങളെ പഠിപ്പിക്കുകയും ചെയ്യണമേ. നല്ലമാതാപിതാക്കളായി മാറാന്‍ ഞങ്ങള്‍ക്ക് അഭിഷേകം നല്കണമേ ആമ്മേന്‍.