പൂന- കട്കി സെന്റ് എഫ്രേം എക്‌സാര്‍ക്കേറ്റ് ഇനി രൂപത; ബിഷപ് ഡോ. തോമസ് മാര്‍ അന്തോണിയോസ് മെത്രാന്‍

പൂന: മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ പുന-കട്കി സെന്‌റ് എഫ്രേം എ്ക്‌സാര്‍ക്കേറ്റ് ഇനി രൂപതയാകും. നിലവിലെ എക്‌സാര്‍ക്കേറ്റ് അധ്യക്ഷന്‍ ബിഷപ് ഡോ. തോമസ് മാര്‍ അന്തോണിയോസ് പുതിയ രൂപതയുടെ ഇടയ
നാകും.

ആന്ധ്രപ്രദേശ്, തെലുങ്കാന, മഹാരാഷ്ട്ര, ഗോവ സംസ്ഥാനങ്ങളും കര്‍ണ്ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളുടെ ചില പ്രദേശങ്ങളും ഉള്‍പ്പെടുന്നതാണ് പുതിയ രൂപത. 33 ഇടവകകളും വിവിധമിഷന്‍ സെന്ററുകളില്‍ ഉള്‍പ്പെട്ട 8 മിഷന്‍ മേഖലകളുമാണ് പുതിയ രൂപതയ്ക്കുള്ളത്.

തിരുവനന്തപുരം മേജര്‍ അതിരൂപതയില്‍ അടൂര്‍ ഇടവകാംഗമായ നിയുക്ത മെത്രാന്‍ ദൈവദാസന്‍ മാര്‍ ഈവാനിയോസിന്‌റെ നാമകരണനടപടികള്‍ക്കുള്ള പോസ്റ്റുലേറ്റര്‍, സഭാ കാര്യാലയത്തിന്റെ ചാന്‍സലര്‍ തുടങ്ങിയ പദവികള്‍ അലങ്കരിച്ചിട്ടുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.