കുഴിക്കാട്ടുശ്ശേരി: മറിയം ത്രേസ്യായെ വിശുദ്ധ പദവിയിലേക്കുയര്‍ത്തിയതിന്റെ ദേശീയ ആഘോഷങ്ങള്‍ ഇന്ന് മറിയം ത്രേസ്യയുടെ കബറിടം സ്ഥിതി ചെയ്യുന്ന ദേവാലയാങ്കണത്തില്‍ നടക്കും.
ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് കൃതജ്ഞതാബലിയോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. അമ്പതിലധികം മെത്രാന്മാര്‍ കൃതജ്ഞതാബലിയില്‍ സീറോമലബാര്‍ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കൊപ്പം കാര്‍മ്മികരാകും.കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ വചനസന്ദേശം നല്കും. അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ് ഡോ. ജാംബത്തിസ്ത ദിക്വാതോ അനുഗ്രഹപ്രഭാഷണം നടത്തും.
പൊതുസമ്മേളനത്തില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷത വഹിക്കും. സിബിസിഐ പ്രസിഡന്റ് കര്‍ദിനാള്‍ ഓസ് വാള്‍ഡ് ഗ്രേഷ്യസ്, മുഖ്യമന്ത്രി പിണറായി വിജയന്‍ , മന്ത്രിമാര്‍, എംഎല്‍എ മാര്‍ തുടങ്ങിയവരും പങ്കെടുക്കും.
മുപ്പതിനായിരത്തിലധികം പേര്‍ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിപുലമായ സൗകര്യങ്ങളാണ് ഇവിടെ ക്രമീകരിച്ചിരിക്കുന്നത്.