മാഞ്ചെസ്റ്റര്‍: കുമ്പസാരരഹസ്യം വെളിപ്പെടുത്തുന്നതിനെക്കാള്‍ നല്ലത് കത്തോലിക്കാ വൈദികര്‍ മരിക്കുന്നതാണ്. വെസ്റ്റമിന്‍സ്റ്റര്‍ കര്‍ദിനാള്‍ വിന്‍സെന്റ് നിക്കോള്‍സാണ് ഈ അഭിപ്രായപ്രകടനം നടത്തിയത്.
വൈദികജീവിതത്തിന്റെ ഏറ്റഴവും അത്യാവശ്യഘടകമാണ് കുമ്പസാരരഹസ്യം സൂക്ഷിക്കുക എന്നത്. എന്റെ മാനുഷികമായ പാപപ്രകൃതിയും ദൈവത്തിന്റെ കരുണയും തമ്മിലാണ് അവിടെ കണ്ടുമുട്ടുന്നത്, ഞാന്‍ കുമ്പസാരരഹസ്യം വെളിപ്പെടുത്തുമ്പോള്‍ ഞാന്‍ ദൈവത്തിന്റെ കരുണയെയാണ് നിഷേധിക്കുന്നത്. അദ്ദേഹം പറഞ്ഞു. കത്തോലിക്കാസഭയുടെ ചരിത്രത്തില്‍ നിരവധി വൈദികര്‍ കുമ്പസാരരഹസ്യം വെളിപ്പെടുത്താത്തിന്റെ പേരില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കുമ്പസാരരഹസ്യം വെളിപ്പെടുത്തുന്നതിനെക്കാള്‍ വൈദികര്‍ മരിക്കുന്നതാണ് നല്ലത്. കുമ്പസാരരഹസ്യം കാത്തുസൂക്ഷിക്കുന്നത് വിശുദ്ധമായ കാര്യമാണ്.
കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്ന സാഹചര്യത്തില്‍ കുറ്റവാളികളെ കണ്ടെത്താന്‍ കുമ്പസാരരഹസ്യം വെളിപ്പെടുത്തണമെന്ന നിയമത്തിന്റെ ആവശ്യകത ഉയര്‍ന്നുവരുന്ന സാഹചര്യത്തിലായിരുന്നു കര്‍ദിനാളിന്റെ പ്രതികരണം