ന്യൂയോര്‍ക്ക് സിറ്റി: അടുത്ത ആഴ്ചയില്‍ നടക്കാന്‍ പോകുന്ന നെയ്റോബി ഉച്ചകോടിയില്‍ പരിശുദ്ധ സിംഹാസനം പങ്കെടുക്കില്ലെന്ന് യുഎന്‍ അറിയിച്ചു. 12 മുതല്‍ 14 വരെയാണ് ഉച്ചകോടി.
യുഎന്‍ പോപ്പുലേഷന്‍ ഫണ്ടും ഡെന്മാര്ക്ക്, കെനിയ ഗവണ്മെന്റുകളും ചേര്‍ന്നാണ് ഉച്ചകോടി സംഘടിപ്പിച്ചിരിക്കുന്നത്. റീപ്രൊഡക്ടീവ് റൈറ്റ്സ് എന്ന വിഷയത്തെക്കുറിച്ചാണ് ഉച്ചകോടി ചര്‍ച്ച ചെയ്യുന്നത്.
ഉച്ചകോടിയുടെ വിഷയം ജീവന് വിരുദ്ധമാകുമോയെന്ന ആശങ്ക നേരത്തെ തന്നെ കത്തോലിക്കാ മെത്രാന്മാര് പങ്കുവച്ചിരുന്നു. ആഫ്രിക്കയിലെ ഏഴു മെത്രാന്മാര് ഇക്കാര്യത്തില്‍ അഭിപ്രായം തുറന്നുപറഞ്ഞിരുന്നു. ഈ കോണ്‍ഫ്രന്‍സ് നമുക്ക് ഗുണം ചെയ്യില്ലെന്നും ജീവന്റെ അജണ്ടയെ നശിപ്പിക്കുകയായിരിക്കും ചെയ്യുന്നത് എന്നുമായിരുന്നു അവരുടെ പ്രതികരണം.
ഈ സാഹചര്യത്തിലാണ് വത്തിക്കാന്‍ പങ്കെടുക്കില്ലെന്ന ഔദ്യോഗികമായ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.