മരിച്ചവര്‍ക്കുവേണ്ടിയുള്ള പരിശുദ്ധ അമ്മ പഠിപ്പിച്ച കരുണയുടെ ജപമാല

നവംബര്‍ മാസം. മരിച്ചുപോയപ്രിയപ്പെട്ടവരെയെല്ലാം നമ്മുടെ ഓര്‍മ്മകളില്‍ പ്രത്യേകമായി ഓര്‍മ്മിക്കുകയും അവര്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന മാസം. ഈ അവസരത്തില്‍ ഇതാ മരിച്ചവര്‍ക്കുവേണ്ടിയുള്ള ഒരു പ്രാര്‍ത്ഥന. പരിശുദ്ധ അമ്മ പഠിപ്പിച്ച ഈ പ്രാര്‍ത്ഥന മരിച്ചുപോയ കുടുംബാംഗങ്ങള്‍ക്കുവേണ്ടി വ്യകതിപരമായി പ്രാര്‍ത്ഥിക്കാന്‍ വേണ്ടി മാതാവ് നിര്‍ദ്ദേശിച്ചതാണെന്നാണ് വിശ്വസിക്കുന്നത്.

1 സ്വര്‍ഗ്ഗ, 1 നന്മ. വിശ്വാസപ്രമാണം ഇവ ചൊല്ലിക്കൊണ്ട് കരുണയുടെ ഈ ജപമാല ആരംഭിക്കാവുന്നതാണ്.

വലിയ മണികളില്‍: നിത്യപിതാവേ, എന്റെയും എന്റെ അപ്പന്റെയും അപ്പന്റെ പൂര്‍വ്വികരുടെയും എന്റെയും എന്റെ അമ്മയുടെയും അമ്മയുടെ പൂര്‍വ്വികരുടെയും പാപപരിഹാരത്തിനായി അങ്ങയുടെ വത്സലസുതനും ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോമിശിഹായുടെ തിരുശരീരവും തിരുരക്തവും ആത്മാവും ദൈവത്വവും അങ്ങേയ്ക്ക് ഞാന്‍ കാഴ്ച വയ്ക്കുന്നു ( ഒരു പ്രാവശ്യം)

ചെറിയ മണികളില്‍: ഈശോയുടെ അതിദാരുണമായ പീഡാനുഭവങ്ങളെക്കുറിച്ച് എന്റെമേലും എന്റെ അപ്പന്റെമേലും അപ്പന്റെ പൂര്‍വ്വികരുടെ മേലും എന്റെ മേലും എന്റെ അമ്മയുടെ മേലും അമ്മയുടെ പൂര്‍വ്വികരുടെ മേലും കരുണയായിരിക്കണമേ(10 പ്രാവശ്യം)

അഞ്ചു ദശകങ്ങള്‍ക്ക് ശേഷം
പരിശുദ്ധനായ ദൈവമേ പരിശുദ്ധനായ ബലവാനേ, പരിശുദ്ധനായ അമര്‍ത്യനേ എന്റെ മേലും എന്റെ അപ്പന്റെ മേലും അപ്പന്റെ പൂര്‍വിക ആത്മാക്കളുടെ മേലും എന്റെ മേലും എന്റെ അമ്മയുടെ മേലും അമ്മയുടെ പൂര്‍വ്വികരുടെ മേലും കരുണയായിരിക്കണമേ( മൂന്നു പ്രാവശ്യം)



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.