പരിശുദ്ധ അമ്മ കൂടെയുണ്ടെങ്കില്‍ നമ്മുടെ ആത്മീയജീവിതത്തിന് അത് വലിയൊരു കരുത്താണ്. ആത്മീയമായി മാത്രമല്ല ലൗകികമായും നാം അപ്പോള്‍ കൂടുതല്‍ ശക്തിയുള്ളവരായി മാറും. അമ്മയുടെ സാമീപ്യം ഒരു കുഞ്ഞിന് നല്കുന്ന സുരക്ഷിതത്വം പോലെ തന്നെയാണ് പരിശുദ്ധ അമ്മ നമ്മുടെകൂടെയുള്ളപ്പോഴും സംഭവിക്കുന്നത്. എന്നാല്‍ ചിലപ്പോഴെങ്കിലും അമ്മയില്ന ിന്ന് നാം വിട്ടുപോകാറുണ്ട്. അമ്മയെ ഉപേക്ഷിച്ച് പോകാറുമുണ്ട്. പക്ഷേ അമ്മയ്ക്ക് നമ്മെ ഉപേക്ഷിക്കാനാവില്ല.
ഇതാ നമ്മുടെയെല്ലാം അമ്മയായ പരിശുദ്ധ കന്യാമറിയത്തില്‍ നിന്ന് ഒരിക്കലും വിട്ടുപോകാതിരിക്കാനുള്ള അതിമനോഹരമായ ഒരു പ്രാര്‍ത്ഥന
എത്രയും നന്മ നിറഞ്ഞ മറിയമേ, ഞാന്‍ അങ്ങയെ മറന്നാലും അങ്ങ് എന്നെ മറക്കരുതേ. ഞാന്‍ അങ്ങയെ നിരസിച്ചാലും അങ്ങ് എന്നെ ഉപേക്ഷിക്കരുതേ. ഞാന്‍ അങ്ങില്‍ നിന്നും വിട്ടകലുമ്പോള്‍ അങ്ങയുടെ സ്വര്ഗ്ഗീയകടാക്ഷം എന്നില്‍ ചൊരിഞ്ഞ് എന്നെ തിരിച്ചുവിളിക്കണമേ. ഞാന്‍ ഒളിക്കുമ്പോള്‍ എന്നെ അന്വേഷിച്ച് അങ്ങ് എത്തണമേ. ഞാന്‍ ഓടിയകലുമ്പോള്‍ അങ്ങ് എന്നെ പിന്തുടരണമേ. ഞാന്‍ ചെറുത്തുനില്ക്കുമ്പോള് അങ്ങയുടെ സ്നേഹത്താല്‍ എന്നെ ബന്ധിക്കണമേ. ഞാന്‍ അങ്ങേയ്ക്കെതിരായി സ്വരമുയര്‍ത്തുമ്പോള്‍ എന്നെ കീഴ്പ്പെടുത്തണമേ. ഞാന്‍ വീഴുമ്പോള്‍ എന്നെ വാരിയെടുക്കണമേ. ഞാന്‍ വഴിതെറ്റിപ്പോകുമ്പോള്‍ അങ്ങയുടെ പാതയിലേക്ക് എന്നെ തിരിച്ചുകൊണ്ടുവരണമേ.
പ്രാര്‍ത്ഥനയ്ക്ക് കടപ്പാട്: ഫാ.തോമസ് ഇല്ലിമൂട്ടില്‍ 9447964971