മാംഗ്ലൂര്‍: ഉഡുപ്പി രൂപതയിലെ ഫാ. മഹേഷ് ഡിസൂസയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതിന്റെ നിജസ്ഥിതി അറിയണമെന്ന് ആവശ്യപ്പെട്ട് ഇടവക ജനം ആരംഭിച്ച പ്രക്ഷോഭപരിപാടികള്‍ തുടരുന്നു. ഇന്നു മുതല്‍ കൂടുതല്‍ പ്രക്ഷോഭപരിപാടികളിലേക്ക് കടക്കാനാണ് വിശ്വാസികളുടെ തീരുമാനം.
ഔര്‍ ലേഡി ഓഫ് ഹെല്‍ത്ത് ചര്‍ച്ചിലെ അസിസ്റ്റന്റ് വികാരിയും ഡോണ്‍ ബോസ്ക്കോ സ്കൂളിലെ പ്രിന്‍സിപ്പലുമായിരുന്ന ഫാ. മഹേഷ് ഡിസൂസയെ ഒക്ടോബര്‍ 12 നാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് ആത്മഹത്യയെന്ന് പോലീസ് വിധിയെഴുതിയ കേസിനെ അങ്ങനെ കാണാന്‍ ഇടവകജനം തയ്യാറാകുന്നില്ല.
അച്ചന് മരിക്കുന്നതിന് തലേ ദിവസം രാത്രിയില്‍ രാഷ്ട്രീയക്കാരായ ഏതാനും പേരെ വീഡിയോ ദൃശ്യങ്ങളില്‍ സംശയാസ്പദമായ രീതിയില്‍ കണ്ടതാണ് ഇടവകക്കാരുടെ സംശയം ബലപ്പെടാന്‍ കാരണമായത്.
2013 ഏപ്രില്‍ 15 ന് നവാഭിഷിക്തനായ ഫാ. മഹേഷ് ഉഡുപ്പി രൂപത രൂപീകൃതമായതിന് ശേഷം ആദ്യത്തെ രൂപതാ വൈദികനാണ്.