മാര്‍പാപ്പമാരുടെയും മെത്രാന്മാരുടെയും മോതിരങ്ങളില്‍ വിശ്വാസികള്‍ ചുംബിക്കുന്നത് പതിവാണ്. എന്നാല്‍ എന്തുകൊണ്ടാണ് ഇങ്ങനെ ചുംബിക്കുന്നത് എന്ന് ആലോചിച്ചിട്ടുണ്ടോ?
സഭയോടുള്ള സ്‌നേഹവും ആദരവും പ്രകടിപ്പിക്കുന്നതിന്റെ അടയാളമായിട്ടാണ് ഈ പതിവ് ആരംഭിച്ചത്. മധ്യയുഗത്തിലാണ് ഇങ്ങനെയൊരു ചടങ്ങ് ആരംഭിച്ചതെന്ന് ചരിത്രകാരന്മാര്‍ പറയുന്നു. മാര്‍പാപ്പ എന്നത് ഗലീലിയായിലെ വലിയ മുക്കുവന്റെ പ്രതിനിധിയാണ്. അതായത് പത്രോസിന്റെ.
സഭയുടെ നെടുംതൂണായി ക്രിസ്തു അവരോധിച്ച വ്യക്തിയായിരുന്നുവല്ലോ ശിഷ്യപ്രമുഖനായ പത്രോസ്? സഭയോടുള്ളസ്‌നേഹവും ആദരവുമാണ് മാര്‍പാപ്പയുടെ മോതിരത്തില്‍ ചുംബിക്കുമ്പോള്‍ പ്രകടിപ്പിക്കുന്നത്.