തീരുമാനങ്ങള്‍ എടുക്കാന്‍ ബുദ്ധിമുട്ടുണ്ടോ എങ്കില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ വഴി പറഞ്ഞുതരും

ജീവിതത്തില്‍ എത്രയെത്ര ഘട്ടങ്ങളിലാണ് തീരുമാനമെടുക്കേണ്ടതായി വരുന്നത്. എന്നാല്‍ ഉചിതമായ തീരുമാനമെടുക്കാന്‍ പലപ്പോഴും നമുക്ക് കഴിയാറില്ല. മറ്റൊരുവാക്കില്‍ പറഞ്ഞാല്‍ എടുത്ത തീരുമാനം ശരിയാണോ തെറ്റാണോ എന്ന് പോലും അറിയാതെ നാം വിഷമിച്ചുപോയ സന്ദര്‍ഭങ്ങളും ഉണ്ടായിട്ടില്ലേ ജീവിതത്തില്‍? ഇത്തരം സന്ദര്‍ഭങ്ങളില്‍ നമ്മുക്ക് ചെയ്യാവുന്നത് ഒന്നേയുള്ളൂ. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ മാര്‍ഗ്ഗം.

ഇരുപത്തിയാറര വര്‍ഷത്തോളം ആഗോള കത്തോലിക്കാ സഭയെ നയിച്ച അദ്ദേഹത്തിന് എത്രയോ കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടതായി വന്നിട്ടുണ്ട്. മാനുഷികമായി തെറ്റുപറ്റാവുന്ന എത്രയോ സന്ദര്‍ഭങ്ങള്‍. പക്ഷേ അവയിലൊന്നും തെറ്റ് വരാതിരുന്നത് അദ്ദേഹം ഏറെ സമയം പ്രാര്‍ത്ഥിച്ചിരുന്ന വ്യക്തിയായിരുന്നതുകൊണ്ടാണ്.

എല്ലാ ദിവസവും ഏറെ സമയം അദ്ദേഹം പ്രാര്‍ത്ഥനയില്‍ ചെലവഴിച്ചിരുന്നു. പ്രത്യേകമായ തീരുമാനമെടുക്കുന്നതിന് മുമ്പും പ്രാര്‍ത്ഥന അദ്ദേഹത്തെ വി്ട്ടുപിരിഞ്ഞിരുന്നില്ല. ആത്മാവിന്റെ ആവശ്യമാണ് പ്രാര്‍ത്ഥനയെന്നാണ് വിശുദ്ധന്‍ വിശ്വസിച്ചിരുന്നത്.

നമുക്ക് പ്രാര്‍ത്ഥന ആവശ്യമാണ്. നമ്മുടെ പ്രശ്‌നങ്ങളിലേക്ക് ദൈവം ഇടപെടുന്നതിന്. ദൈവത്തിന്‌റെ കൈകളിലേക്ക് പ്രശ്‌നങ്ങളെ കൊടുക്കുക. അവിടുന്ന് നമ്മുടെ രക്ഷയ്‌ക്കെത്തും. ഇതാണ് ജോണ്‍ പോള്‍ നമ്മോട്പറയുന്നത്.

അതുകൊണ്ട് ജീവിതത്തില്‍പ്രയാസമേറിയ തീരുമാനങ്ങള്‍ ഏതെങ്കിലും എടുക്കാന്‍ ബുദ്ധിമുട്ടുമ്പോഴോ ഏതെങ്കിലും പ്രശ്‌നങ്ങളാല്‍ വലയുമ്പോഴോ പ്രാര്‍ത്ഥനയ്ക്കായി മുട്ടുകുത്താന്‍ മടിക്കരുത്. എത്രതിരക്കുള്ള വ്യക്തിയുമായിരുന്നുകൊള്ളട്ടെ പ്രാര്‍ത്ഥനയ്ക്കായി നീക്കിവയക്കുന്ന സമയം ഒരിക്കലും പാഴായിപ്പോകുകയില്ല.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.