‘
രണ്ടു മണിക്കൂറില്‍ താഴെ സമയം കൊണ്ട് ആദ്യത്തെ മാരത്തോണ്‍ വിജയി എന്ന പേരു സ്വന്തമാക്കിയ വ്യക്തിയാണ് കെനിയയുടെ എല്യൂഡ് കിപ്‌ചോജെ. ഓസ്ട്രിയായിലെ വിയന്നയില്‍ നടന്ന 26.2 മൈല്‍ ഓട്ടമത്സരത്തിലാണ് ഒരു മണിക്കൂര്‍ 59 മിനിറ്റ് 40 സെക്കന്റു കൊണ്ട് എല്യൂഡ് ഒന്നാമതെത്തിയത്.
എല്യൂഡിന്റെ കുടുംബം തികഞ്ഞ കത്തോലിക്കാവിശ്വാസികളാണ്. പ്രാര്‍ത്ഥനയാണ് ഈ മികച്ച വിജയം എല്യൂഡിന് നല്കിയത്. അദ്ദേഹത്തിന്റെ ബന്ധുവായ ഫാ. കെന്നഡി ഒരു മാധ്യമത്തോട് പങ്കുവച്ചു. ആ വാക്കുകള്‍ ശരിവച്ചുകൊണ്ടാണ് എല്യൂഡും സംസാരിച്ചത്.
ഞാന്‍ എല്ലാദിവസവും വെളുപ്പിന് മൂന്നു മണിക്ക് ഉറക്കമുണരും. ജപമാല ചൊല്ലി എല്യൂഡിന് വേണ്ടി പ്രാര്‍ത്ഥിക്കും. അദ്ദേഹത്തിന്‌റെ അമ്മ പറയുന്നു.
മൂന്നു തവണ ഒളിപ്യന്‍ മെഡലിസ്റ്റ് കൂടിയാണ് ഇദ്ദേഹം. സെന്റ് പോള്‍സ് യൂണിവേഴ്‌സിറ്റി കാത്തലിക് ചര്‍ച്ച് നല്കിയ സ്വീകരണത്തില്‍ എല്യൂഡ് പറഞ്ഞ വാക്കുകള്‍ ഇപ്രകാരമായിരുന്നു.
ഞാന്‍ വളരെ സന്തോഷവാനായ മനുഷ്യനാണ്. അനേകരെ പ്രചോദിപ്പിക്കാന്‍ എനിക്ക് സാധിച്ചു. ഒരു മനുഷ്യനും പരിധികളില്ല, എനിക്ക് ഇത് ചെയ്യാന്‍ സാധിക്കുമെങ്കില്‍ നിങ്ങള്‍ക്കും ഇത് കഴിയും.