ലോകത്തിലേക്കും വച്ചേറ്റവും വലിയ മരിയന്‍ രൂപത്തിന്റെ നിര്‍മ്മാണം ഫിലിപ്പൈന്‍സില്‍ പുരോഗമിക്കുന്നു

മനില: ലോകത്തിലേക്കും വച്ചേറ്റവും വലിയ മരിയന്‍ രൂപത്തിന്റെ നിര്‍മ്മാണം ഫിലിപ്പൈന്‍സിലെ ബാറ്റാന്‍ഗാസ് സിറ്റിയില്‍ പുരോഗമിക്കുന്നു. 2021 ഓടെ നിര്‍മ്മാണം പൂര്‍ത്തിയാകും. ഫിലിപ്പൈന്‍സില്‍ ക്രിസ്തുമ തം എത്തിയതിന്റെ അഞ്ഞൂറാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഉദ്ഘാടനം. ദ ടവര്‍ ഓഫ് പീസ് എന്നാണ് ഇത് അറിയപ്പെടുന്നത്.

നിലവില്‍ ലോകത്തിലേക്കുംവച്ചേറ്റവും വലിയ മരിയന്‍ രൂപം വെനിസ്വേലയിലാണ്. 153 അടി ഉയരമാണ് അതിനുള്ളത്. 1983 ല്‍ ആയിരുന്നു അതിന്റെ നിര്‍മ്മാണം.

ഫിലിപ്പൈന്‍സിലെ മാതൃരൂപം 315 അടി ഉയരത്തിലുള്ളതാണ്. എഡുവാര്‍ഡോ ദെ ലോസ് സാന്റോസ് കാസ്ട്രിലോ എന്ന ശില്പിയുടേതാണ് രൂപ കല്പന. എന്നാല്‍ നിര്‍മ്മാണം പൂര്‍ത്തിയാകുന്നത് കാണാന്‍ അദ്ദേഹത്തിന് ഭാഗ്യം ഉണ്ടായിട്ടില്ല. അടുത്തയിടെ അദ്ദേഹം മരണമടഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.