ദൈവവിളി എങ്ങനെ തിരിച്ചറിയാം?


ദൈവവിളി എങ്ങനെ തിരിച്ചറിയും? പല യുവജനങ്ങളുടെയും മനസ്സിലെ ആശങ്കയും സംശയവുമാണ് അത്. എന്നാല്‍ ദൈവവിളി തിരിച്ചറിയാന്‍ എളുപ്പവഴിയുണ്ടെന്നും അത് മാതാവ് നമ്മുക്ക് നല്കിയിരിക്കുന്ന വഴിയാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പറയുന്നു. മംഗളവാര്‍ത്താതിരുനാള്‍ ദിനത്തില്‍ ലോറെറ്റോ സന്ദര്‍ശിച്ച വേളയിലാണ് ദൈവവിളി തിരിച്ചറിയാന്‍ മാതാവിന്റെ ജീവിതത്തെ ആസ്പദമാക്കി ഫ്രാന്‍സിസ് മാര്‍പാപ്പ ചില നിര്‍ദ്ദേശങ്ങള്‍ നല്കിയത്.

അതില്‍ ആദ്യത്തേത് ശ്രവണമാണ്. മംഗളവാര്‍ത്ത മാതാവിനെ മാലാഖ അറിയിച്ചപ്പോള്‍ മറിയം ആദ്യം ചെയ്തത് അത് കേള്‍ക്കുകയായിരുന്നു. ദൈവത്തിന്റെ സ്വരത്തിന് വേണ്ടി കാതുകൊടുക്കുക. അതാണ് ആദ്യം ചെയ്യേണ്ടത്.

രണ്ടാമത്തേത് വിവേചനമാണ്. അതും മറിയം ജീവിതത്തില്‍ പ്രകടമാക്കി. മാലാഖ മംഗളവാര്‍ത്ത അറിയിച്ചപ്പോള്‍ മാതാവിന്റെ ചോദ്യം ഇതെങ്ങനെ സംഭവിക്കും എന്നായിരുന്നു.

മൂന്നാമത്തേത് തീരുമാനമാണ്. ഏതു ദൈവവിളിക്കും മൂന്നാമത്തേ ഘടകമാണ് ഇത്. തീരുമാനമെടുക്കുക. ഇതാ കര്‍ത്താവിന്റെ ദാസി നിന്റെ ഹിതം എന്നില്‍ നിറവേറട്ടെയന്നാണ് മാതാവ് ഒടുവില്‍ തീരുമാനമെടുത്തത്.

ഈ മൂന്നുവഴികളിലൂടെ ഒരാള്‍ക്ക് തന്റെ ദൈവവിളി തിരഞ്ഞെടുക്കാന്‍ കഴിയുമെന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ വ്യക്തമാക്കിയത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.