യുവജനങ്ങളെ യേശുവിലേക്ക് അടുപ്പിക്കാന്‍ ഗോള്‍ഫ് കാര്‍ട്ടിലും കുമ്പസാരിപ്പിക്കാനായി എത്തുന്ന വൈദികന്‍

ഇടയന് ആടുകളുടെ ചൂരും മണവും ഉണ്ടായിരിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രശസ്തമായ ഒരു പ്രയോഗമുണ്ട്. ആ പ്രയോഗം അക്ഷരാര്‍ത്ഥത്തില്‍ പ്രാവര്‍ത്തികമാക്കുന്ന വൈദികനാണ് ഫാ. പാട്രിക് ഒ പി. ഇന്ത്യാനയിലെ സെന്റ് തോമസ് അക്വിനാസ് കാത്തലിക് ചര്‍ച്ചിലെ വൈദികനാണ് ഇദ്ദേഹം. വെസ്റ്റ് ലാറായെറ്റീ പ്യൂര്‍ഡൂ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളെ കുമ്പസാരിപ്പിക്കാനായി അദ്ദേഹം അവരെ തേടിച്ചെല്ലുന്നു

വിദ്യാര്‍ത്ഥികളെ തേടിപ്പിടിച്ച് ചെന്ന് അവരെ മുഖാമുഖം ഇരുത്തിയാണ് അദ്ദേഹം കുമ്പസാരിപ്പിക്കുന്നത്. കുമ്പസാരം സഭയുടെ അതിപ്രധാനപ്പെട്ട ഒരു കൂദാശയാണ്. ഫാ. പാട്രിക് പറയുന്നു. നമുക്ക് നമ്മുടെ പാരമ്പര്യം കാത്തുസൂക്ഷിക്കേണ്ടതായിട്ടുണ്ട്. എന്നാല്‍ ഒരിക്കലും പാരമ്പര്യവാദികളാകേണ്ടതുമില്ല. അദ്ദേഹം തുടര്‍ന്നുപറയുന്നു.

ഫാ. പാട്രിക്കിന്റെ മിനിസ്ട്രി തങ്ങള്‍ക്ക് ഏറെ ഉപകാരപ്പെടുന്നുവെന്നും തിന്മയുടെ ചായ്വ വിനെ കുറച്ചുതരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ ഒരേ സ്വരത്തില്‍ പറയുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.