ഭീകരാക്രമണം; കര്‍ദിനാള്‍ രഞ്ചിത്തിന് മുമ്പില്‍ സര്‍ക്കാര്‍ മുട്ടുമടക്കി


കൊളംബോ: ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ഭീകരാക്രമണത്തെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം നടത്തണമെന്ന കര്‍ദിനാള്‍ മാല്‍ക്കം രഞ്ചിത്തിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു. കര്‍ദിനാളിന്റെ ആവശ്യം അംഗീകരിച്ചുകൊണ്ട് പുതിയൊരു കമ്മീഷനെ നിയമിക്കാന്‍ ഗവണ്‍മെന്റ് സന്നദ്ധത അറിയിച്ചു.

സെപ്തംബര്‍ ആറിനാണ് ഇത് സംബന്ധിച്ച് ഗവണ്‍മെന്റ് തലത്തിലുള്ള പ്രഖ്യാപനം നടന്നത്. ഏപ്രില്‍ 21 ന് ഭീകരാക്രമണം നടന്ന ദിവസം മുതല്‍ സുരക്ഷാകാര്യങ്ങളിലുള്ള പാളിച്ചകളെക്കുറിച്ചും ഭീകരാക്രമണത്തെക്കുറിച്ചുമുള്ള സ്വതന്ത്രമായ അന്വേഷണത്തിന് വേണ്ടി കര്‍ദ്ദിനാള്‍ രഞ്ചിത്ത് സ്വരമുയര്‍ത്തിയിരുന്നു.

മൂന്നു ദേവാലയങ്ങളിലും മൂന്ന് ആഡംബര ഹോട്ടലുകളിലുമായി നടന്ന സ്‌ഫോടനത്തില്‍ വിദേശികളും സ്വദേശികളുമായി 259 പേര്‍ കൊല്ലപ്പെട്ടിരുന്നു.

സ്‌ഫോടനവുമായി ബന്ധപ്പെട്ട് 293 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് വക്താവ് അറിയിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.