സിറിയായിലെ ആരാധനാലയങ്ങള്‍ക്ക് നേരെയുള്ള ആക്രമണം; പ്രസിഡന്റ് ബാഷര്‍ ഉത്തരവാദിയെന്ന് പുതിയ റിപ്പോര്‍ട്ട്

വാഷിംങ്ടണ്‍: ആഭ്യന്തരയുദ്ധം ആരംഭിച്ച 2011 മുതല്‍ സിറിയായിലെ ആരാധനാലയങ്ങള്‍ക്ക് നേരെ നടന്ന ആക്രമണങ്ങളുടെയെല്ലാം ഉത്തരവാദി സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ ആസാദ് ആണ് എന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സിറിയന്‍ നെറ്റ് വര്‍ക്ക് ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് സെപ്തംബര്‍ ഒമ്പതിന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ദേവാലയങ്ങളും മോസ്‌ക്കുകളും മറ്റ് ആരാധനാകേന്ദ്രങ്ങളും കേന്ദ്രീകരിച്ചു നടന്ന ആക്രമണങ്ങള്‍ക്ക് ആസാദ് ഭരണകൂടമാണെന്ന് റിപ്പോര്‍ട്ട് ആരോപിക്കുന്നു.

2011 നും 2019 നും ഇടയിലാണ് ഇവിടെ ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ നടന്നത്. 2011 മാര്‍ച്ച് മുതല്‍ ക്രൈസ്തവ ആരാധനാലയങ്ങള്‍ക്ക് നേരെ 124 ആക്രമണങ്ങളാണ് നടന്നത്. ഇതില്‍ അറുപത് ശതമാനവും ആസാദിന്റെ ഭരണകൂടത്തിന്റേതായിരുന്നു.

ജൂലൈയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സിറിയയിലെ ആഭ്യന്തരപ്രശ്‌നങ്ങളുടെയും കലാപങ്ങളുടെയും പേരില്‍ ആസാദിന് കത്ത് അയച്ചിരുന്നു. ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കണമെന്ന് അദ്ദേഹം അതില്‍ ആവശ്യപ്പെട്ടിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.