സിംബാബ് വേയില്‍ നിന്നുള്ള ആദ്യത്തെ വിശുദ്ധന്‍ ഇദ്ദേഹമായിരിക്കുമോ?

സിംബാംബ് വേ: സിംബാംബ് വേയ്ക്ക് ആദ്യമായി ഒരു വിശുദ്ധനെ ലഭിക്കാന്‍ പോകുന്നു. അല്മായ മിഷനറിയായ ജോണ്‍ ബ്രാഡ്ബൂര്‍നെയാണ് വിശുദ്ധനായി പ്രഖ്യാപിക്കുന്നതിനെക്കുറിച്ച് സഭ മൂന്നുദിവസത്തെ ചര്‍ച്ചനടത്തുന്നത്. സെപ്തംബര്‍ അഞ്ചിന് ആരംഭിച്ച സമ്മേളനം ഇന്ന് സമാപിക്കും.

ഇദ്ദേഹത്തെ വിശു്ദ്ധനായി പ്രഖ്യാപിക്കുന്നതിനുള്ള കാരണങ്ങളും തടസ്സം നില്ക്കുന്ന കാരണങ്ങളും ചര്‍ച്ചയില്‍ വിഷയമായും. രണ്ടുരീതിയിലുമുള്ള വാദഗതികളും സഭാധികാരികള്‍ കേള്‍ക്കും. അതിന് ശേഷം മാത്രമായിരിക്കും തുടര്‍നടപടികളുമായി മുന്നോട്ടുപോകുകയുള്ളൂ. എല്ലാവര്‍ക്കും പൊതുസമ്മതനും സ്വീകാര്യനുമായെങ്കില്‍ മാത്രമേ നാമകരണനടപടികള്‍ ഔദ്യോഗികമായി തുടക്കം കുറിക്കാനാവൂ.

1970 കാലഘട്ടങ്ങളില്‍ മിഷനറി പ്രവര്‍ത്തനം ചെയ്ത വ്യക്തിയായിരുന്നു ജോണ്‍. 1979 ല്‍ അദ്ദേഹം കൊല്ലപ്പെടുകയായിരുന്നു. 1921 ല്‍ ഇംഗ്ലണ്ടില്‍ ആംഗ്ലിക്കന്‍ സഭയില്‍ ജനിച്ച ജോണ്‍ പിന്നീട് കത്തോലിക്കാവിശ്വാസം ആശ്ലേഷിക്കുകയായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തില്‍ ബ്രിട്ടീഷ് ആര്‍മിയിലും സേവനം ചെയ്തിട്ടുണ്ട്.

നീണ്ടകാലത്തെ അലച്ചിലുകള്‍ക്ക് ശേഷം ബെനഡിക്ടെന്‍ ആശ്രമത്തിലെത്തിയതാണ് ജോണിന്റെ ജീവിതത്തെമമാറ്റിമറിച്ചത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.