മെല്‍ബണ്‍: ഡെയ്ലി സെഷന് ആരംഭിക്കുന്നതിന് മുമ്പുള്ള സ്വര്‍ഗ്ഗസ്ഥനായ പിതാവേ പ്രാര്‍ത്ഥന ചൊല്ലിയിരുന്ന പതിവ് അവസാനിപ്പിക്കാന്‍ വിക്ടോറിയ പാര്‍ലമെന്റ് ആലോചിക്കുന്നു. നൂറ്റാണ്ടുപഴക്കമുള്ള പതിവാണ് ഇതിലൂടെ തകര്‍ക്കപ്പെടാന്‍ പോകുന്നത് ഓസ്ട്രേലിയന്‍ ഫെഡറല്‍ പാര്‍ലമെന്റും ഓരോ സ്റ്റേറ്റിലെ പാര്‍ലമെന്റും ഈ പ്രാര്‍ത്ഥന ചൊല്ലിയായിരുന്നു പ്രാരംഭനടപടികള്‍ ആരംഭിച്ചിരുന്നത്. കൃത്യമായി പറഞ്ഞാല്‍ 1918 മുതല്ക്കാണ് പാര്‍ലമെന്റില്‍ ഈ പ്രാര്‍ത്ഥന ചൊല്ലിത്തുടങ്ങിയത്. പ്രാര്‍ത്ഥന മാറ്റാനുള്ള തീരുമാനത്തെ പരിശോധി്ച്ചുവരികയാണ്. വിക്ടോറിയ സ്റ്റേറ്റ് പ്രീമിയര്‍ ഡാനിയേല്‍ ആന്‍ഡ്രൂസും മാര്‍ലെന്‍ കെയ്റൗസും ഇത്തരമൊരു തീരുമാനത്തെ സ്വാഗതം ചെയ്തു.. മറ്റ് മതങ്ങളെയും പ്രാര്‍ത്ഥനകളെയും സ്വാഗതം ചെയ്യാന്‍ ഇങ്ങനെയൊരു മാറ്റം ആവശ്യമാണെങ്കില്‍ ഞങ്ങള്‍ അതിനെ തുറന്ന മനസ്സോടെ സ്വാഗതം ചെയ്യുന്നു. പ്രസ്താവനയില്‍ അവര്‍ വ്യക്തമാക്കി. ഇരുവരും കത്തോലിക്കാ വിശ്വാസികളുമാണ്.
Related Posts
മരിയന്‍ പത്രത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.