മാതാവിന്റെ പിറവിത്തിരുനാള്‍ അടുത്തുവരുന്നൂ, വിമലഹൃദയ സമര്‍പ്പണം നടത്തി, വിമലഹൃദയ ജപമാല ചൊല്ലി അനുഗ്രഹം പ്രാപിക്കൂ

പരിശുദ്ധ കന്യാമറിയത്തിന്റെ പിറവിത്തിരുനാളിനൊരുക്കമായ എട്ടുനോമ്പിലേക്ക് പ്രവേശിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ കൂടി മാത്രം. മാതാവിന്റെ പിറവിത്തിരുനാളിനെ മരിയഭക്തര്‍ ഏറെ ആകാംക്ഷയോടും സ്‌നേഹത്തോടും കൂടിയാണ് കാത്തിരിക്കുന്നത്. നോമ്പെടുത്തും ഉപവാസം അനുഷ്ഠിച്ചും ജീവിതനിയോഗങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്നവര്‍ നിരവധിയാണ്.

ഈ പുണ്യനിമിഷങ്ങളില്‍ മാതാവിന്റെ സ്‌നേഹത്തിലേക്ക് നമ്മെ അടുപ്പിക്കാന്‍ സഹായകമാണ് വിമലഹൃദയ സമര്‍പ്പണം. അമ്മയുടെ വിമലഹൃദയത്തിലേക്ക് നാം നമ്മെ തന്നെ ഒരിക്കല്‍ സമര്‍പ്പിച്ചുകഴിയുമ്പോള്‍ അമ്മ നമ്മുടെ ജീവിതത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും സ്വര്‍ഗ്ഗത്തോളം നമ്മെ വഴിനയിക്കുകയും ചെയ്യുന്നു.

സ്വര്‍ഗ്ഗത്തിലേക്കുള്ള യാത്രയില്‍ നാം വിലയിരുത്തപ്പെടുന്നത് നാം എത്രത്തോളം ദൈവത്തെ സ്‌നേഹിക്കുന്നുണ്ട് എന്നതിന്റെ അടിസ്ഥാനത്തിലാണ്. ദൈവത്തെ സ്‌നേഹിക്കുന്നതില്‍ നമുക്കെന്നും മാതൃക പരിശുദ്ധ കന്യാമറിയമാണ്. കാരണം മറിയത്തോളം ആരും ദൈവത്തെ സ്‌നേഹിച്ചിട്ടില്ല.അതിനാല്‍ ദൈവത്തെ സ്‌നേഹിക്കുന്നതില്‍ നാം മറിയത്തില്‍ നിന്ന് പാഠം പഠിക്കുക.

വിമലഹൃദയ ജപമാലയുടെ രണ്ടാം രഹസ്യത്തില്‍ നാം ധ്യാനിക്കുന്നത് അതുല്യമായ ദൈവസ്‌നേഹത്താല്‍ നിറഞ്ഞ പരിശുദ്ധഅമ്മയെയാണ്. ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക് എല്ലാം നന്മയ്ക്കായി പരിണമിക്കുന്നുവെന്നാണല്ലോ വിശുദ്ധ ഗ്രന്ഥവും സാക്ഷ്യപ്പെടുത്തുന്നത്. ആ വിശ്വാസത്തോട് ചേര്‍ന്ന് വിമലഹൃദയ ജപമാലയിലൂടെ നമുക്ക് നമ്മുടെ ജീവിതനിയോഗങ്ങളും ആവശ്യങ്ങളും സങ്കടങ്ങളും പ്രതീക്ഷകളും സ്വപ്‌നങ്ങള്‍ക്കും മാതാവ് വഴിയായി ഈശോയ്ക്ക് സമര്‍പ്പിക്കാം.

ഈശോ നമ്മെ അമ്മ വഴി അനുഗ്രഹിക്കുക തന്നെ ചെയ്യാം അതുകൊണ്ട് മാതാവിന്റെ ജനനത്തിരുനാളിനൊരുങ്ങുമ്പോള്‍ ഇത്തവണ നമുക്ക് വിമലഹൃദയസമര്‍പ്പണത്തിലൂടെയും വിമലഹൃദയ ജപമാലയിലൂടെയും മാതാവിനോട് കൂടുതലായി ചേര്‍ന്നുനില്ക്കാം.

വിമലഹൃദയ സമര്‍പ്പണത്തിനും വിമലഹൃദയ ജപമാലയ്ക്കും വേണ്ടി താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ വിരല്‍ അമര്‍ത്തുക



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.