യേശുവിന്റെ രണ്ടാംവരവിന്റെ സമയമടുത്തു.വിശ്വസിച്ചാലും ഇല്ലെങ്കിലും ഈ കാലഘട്ടം അന്ത്യകാലത്തിന്റേതാണ്. കണ്‍വന്‍ഷന്‍ പന്തലില്‍ വെറുതെ പറയുന്നതാണ് ഇതെന്ന് കരുതരുത്. കേരളത്തില്‍ ആത്മീയശുശ്രൂഷ ചെയ്യുന്ന നിരവധി പേരുടെ ഉള്ളില്‍ ദൈവാത്മാവ് ഒന്നുപോലെ ഇട്ടുകൊടുത്ത കാര്യമാണ് ഇത്. അതുകൊണ്ട് നമുക്കിനി വെറുതെ സുഖിച്ച് ജീവിക്കാനാവില്ല.
ദൈവം തന്റെ അവസാന പരിശ്രമത്തിലാണ്. അന്ത്യകാലത്തിന്റെ ലക്ഷണങ്ങള്‍ ഭൂമിയില്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. അന്ത്യകാലത്ത് ജനം ക്ലേശങ്ങളിലൂടെ കടന്നുപോകും. ഇന്ത്യയില്‍ അതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. ഇനി ആരും വിചാരിക്കരുത് പള്ളികള്‍ പണിതും സുഖിച്ചും ജീവിക്കാമെന്ന്.
ഇന്നലെകളില്‍ നമ്മള്‍ വലിയ പള്ളികള്‍ പണിതു. നാളെ ആ പള്ളികളെല്ലാം ഇടിച്ചുതകര്‍ക്കപ്പെടും കാരണം അതിനുള്ള സകല സാഹചര്യങ്ങളും ഈ നാട്ടില്‍ ക്രമീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ക്രിസ്ത്യാനിയെ അടുത്ത ഇരുപത്തിയഞ്ച് വര്‍ഷത്തിനുള്ളില്‍ എങ്ങനെ ഇല്ലാതാക്കാം, ഞെരുക്കാം എന്നതിനെക്കുറിച്ച് ഇന്ന് രഹസ്യമുറികളില്‍ അജണ്ടകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
ഇതിനെ നമ്മള്‍ രാഷ്ട്രീയമായി എതിര്‍ത്തിട്ടൊന്നും കാര്യമില്ല. മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്ന ക്രിസ്ത്യാനികളില്ലാതെ ഈ പ്രശ്‌നത്തിന് പരിഹാരമില്ല. മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്ന, ആരാധിക്കുന്ന, പ്രായശ്ചിത്തം ചെയ്യുന്ന ഒരുകൂട്ടര്‍ ഇവിടെ ഉയര്‍ന്നുവരാതെ സാത്താന്റെ തലയെ തകര്‍ക്കാനാവില്ല. അതല്ലാതെ നമുക്ക് രക്ഷയില്ല.
ഇത്രയും കാലം നമ്മള്‍ സുഖിച്ചു ജീവിച്ചു. പക്ഷേ അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ ഇങ്ങനെ മൈക്ക് കെട്ടിവച്ചു സുവിശേഷപ്രഘോഷണം നടത്താന്‍ കഴിയുമെന്ന് വിചാരിക്കരുത്. പരസ്യമായ സുവിശേഷപ്രഘോഷണത്തിന് വിലക്കുകള്‍ വരും. രഹസ്യമായി ശബ്ദം താഴ്ത്തി ദൈവത്തെ ആരാധിക്കാന്‍ കല്പനകളുണ്ടാകും. ഇന്ന് സുവിശേഷം കേള്‍ക്കാന്‍ ആര്‍ക്കും സമയമില്ല, ആര്‍ക്കും താല്പര്യവുമില്ല. ആമോസ് പ്രവാചകന്റെ പുസ്തകത്തില്‍ നാം അതേക്കുറിച്ച് വായിക്കുന്നുണ്ട്. യുവാക്കന്മാരും യുവതികളും വചനം കിട്ടാതെ മൂര്‍ച്ഛിച്ചുവീഴും. ആരെങ്കിലും ഒന്ന് സുവിശേഷം പ്രസംഗിച്ചിരുന്നുവെങ്കില്‍. അങ്ങനെ ജനം ആഗ്രഹിക്കുന്ന കാലം വരും.
അന്ത്യകാലത്ത് നമ്മള്‍ ഒരുമിച്ച് എടുക്കേണ്ട ആയുധമാണ് ഉപവാസം. കേരളത്തിലെ മുഴുവന്‍ ക്രിസ്ത്യാനികളും- ഓര്‍ത്തഡോക്‌സുകാരും പെന്തക്കോസ്തുകാരും കത്തോലിക്കരും മാര്‍ത്തോമ്മാക്കാരും- സകലരും ഒരുമിച്ച്മ ുട്ടുകുത്തി ദൈവമേ എന്ന് കരഞ്ഞുനിലവിളിക്കുന്ന കാലം വരും. വിളിച്ചേ പറ്റൂ. അന്ന് സഭാവ്യത്യാസത്തിന്റെ പേരില്‍ തമ്മില്‍ തല്ലാന്‍ സമയമുണ്ടാവില്ല.
കേരളത്തിലെ ഇരുപത്തിയഞ്ചുലക്ഷം ക്രൈസ്തവരെങ്കിലും ഒരുമിച്ചു ഒരുദിവസംഉപവാസമെടുത്ത് മുട്ടുകുത്തി പ്രാര്‍തഥിച്ചാല്‍ ഏതു ഗവണ്‍മെന്റും ഇളകും. പക്ഷേ നമ്മള്‍ നമ്മുടെ മാരകായുധങ്ങള്‍ പുറത്തെടുത്തിട്ടില്ല.പത്രപ്രസ്താവനയോ പത്രസമ്മേളനമോ മൗനജാഥയോ അല്ല അതിന് പരിഹാരം. അതൊക്കെ പ്രശ്‌നങ്ങള്‍ വഷളാക്കുകയേയുള്ളൂ. അപ്പുറത്തെ പള്ളിയിലെ കത്തോലിക്കനും ഇപ്പുറത്തെ പള്ളിയിലെ യാക്കോബായക്കാരനും ഒരുമിച്ചു മുട്ടുകുത്തിനിന്ന് യേശുവേ എന്ന് ഉപവസിച്ചു പ്രാര്‍ത്ഥിച്ചാല്‍ ഏതു പ്രശ്‌നവും ഇല്ലാതാകും.
കക്ഷിഭേദമന്യേ എല്ലാവരും ഒരുമിച്ചു പ്രാര്‍ത്ഥിക്കുകയും മുട്ടുകുത്തുകയും ചെയ്യുക. ഒറീസ പോലെയുള്ള സ്ഥലങ്ങളില്‍ അതാണ് നടന്നുകൊണ്ടിരിക്കുന്നത്. നമുക്കെല്ലാം നമ്മുടേതായ പ്രാര്‍ത്ഥനകളും ആരാധനാരീതികളും ഉണ്ട്. പക്ഷേ നമുക്ക് ഒരുമിച്ച് ദൈവത്തെ ആരാധിക്കാന്‍ അവസരമുണ്ടാകണം. നമ്മള്‍ അങ്ങനെ ചെയ്യണം. അടികിട്ടിയാല്‍ മാത്രമേ നാം നന്നാകൂ. ഇന്നുവരെ സുവിശേഷത്തിന്റെ പേരില്‍ന മുക്ക് മണല്‍ത്തരികൊണ്ടുപോലും ഏറു കിട്ടിയിട്ടില്ല. അതുകൊണ്ടാണ് നമുക്ക് നോവാത്തത്.
സുവിശേഷമെടുത്ത് നെഞ്ചോടു ചേര്‍ക്കുമ്പോള്‍ നിനക്ക് കരച്ചില്‍ വരുന്നുണ്ടെങ്കില്‍ നീ അതിന് വേണ്ടി സഹിച്ചിട്ടുണ്ട് എന്നാണര്‍ത്ഥം. ഇല്ലെങ്കില്‍ നിങ്ങള്‍ക്കത് വെറും പുസ്തകം മാത്രമാണ്. വിശുദ്ധ ഗ്രന്ഥത്തിന് വേണ്ടി നീ എന്തെങ്കിലും ത്യാഗം സഹിച്ചിട്ടുണ്ടെങ്കില്‍, വേദന അനുഭവിച്ചിട്ടുണ്ടെങ്കില്‍ അതെടുത്തു വായിക്കുമ്പോള്‍ നിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകും. തീര്‍ച്ച
Is there an English translation of this.
Thank you
Sorry. English version is not available with us
Absolutely right…arise ..kneel down confession before almighty and shine..Amen
Absolutely right…arise ..kneel down confession before almighty and shine..Amen
Praise the loard.. Miracles happening with every prayers.. Its 100percent genuine.. Amen
Acha achante prabhashsnam njan viswSikkunnu
Valli pulli thettilla avasana nalil ella myzhamkalum madangum ellavarum nutty kuthum athu sambhavikkukayum cheyyum
Namukku onnu Chernnu prarthikkam
Hallelujah Amen
Enthokke sathyamano
2014-2015 കാലഘട്ടത്തിൽ ഇറാഖിലും സിറിയയിലും നൈജീരിയായിലും പാകിസ്ഥാനിലുമൊക്കെ ക്രിസ്ത്യാനികൾ കൂട്ടക്കൊലചെയ്യപ്പെട്ടപ്പോൾ അവർക്കുവേണ്ടി പ്രാർത്ഥിക്കാതെ, പ്രാർത്ഥിക്കാൻ വിശ്വാസികളെ പ്രേരിപ്പിക്കാതെ നിശബ്ദത പുലർത്തിയ സഭാനേതൃത്വങ്ങളും ധ്യാനഗുരുക്കന്മാരും കോൺവെന്റ് അധികാരികൾക്കുമെതിരെ ദൈവ കോപം ആളുകയാണെന്ന് നിസംശയം പറയാം. സഹോദരന്റെ കാവലാളാകേണ്ടവർ അതു ചെയ്യാതെ, സിറിയയും ഇറാഖും നിജീരിയായും ലിബിയയും ഈജിപ്റ്റും തങ്ങളെ ബാധിക്കുന്ന കാര്യമില്ലെന്നു കരുതിയിരുന്നതിന്റെ ഫലമാണിന്ന് നാം അനുഭവിക്കുന്നത്. . സിറോ മലബാർ സഭയുടെ ആരാധനക്രമം (അദ്ദായി-മാറി അനാഫൊറ) രൂപം കൊണ്ട മൊസൂളിലെ ക്രൈസ്തവ ആശ്രമങ്ങൾ ചുട്ടെരിക്കപ്പെട്ടപ്പോൾ ഇവിടെ ആ കുർബാന ദിവസവും ചൊല്ലിക്കൊണ്ടിരുന്ന ഏതെങ്കിലും മെത്രാനോ പുരോഹിതനോ ഇറാഖിലെ ക്രൈസ്തവന്റെ പിടയുന്ന നൊമ്പരങ്ങളെ ഓർത്തു കരയാൻ വിശ്വാസികളെ പ്രേരിപ്പിച്ചോ? ഏതെങ്കിലും ധ്യാനാശ്രമങ്ങളിൽ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരർ വേട്ടയാടിയ മിഡിൽ ഈസ്റ്റിലെ ക്രൈസ്തവർക്കുവേണ്ടി ഉപവാസം പ്രഖ്യാപിച്ചോ? നൈജീരിയയിലെ ചീബോക്കിലെ കോൺവെന്റ് സ്‌കൂളിൽ നിന്ന് എട്ടും ഒൻപതും വയസ്സൊക്കെ മാത്രം പ്രായമുള്ള മുന്നൂറിലേറെ ക്രിസ്ത്യൻ പെൺകുട്ടികളെ ബോക്കോഹറാം ഇസ്‌ലാമിക ഭീകരർ തങ്ങളുടെ ലൈംഗിക അടിമകളാക്കാൻ തട്ടിക്കൊണ്ടുപോയത് ഇവിടുത്തെ ഏതെങ്കിലും കോൺവെന്റുകളിൽ പ്രാർത്ഥാനാ വിഷയമായോ? ചീബോക്കിലെ പെൺകുട്ടികളെ കുറിച്ചു കേൾക്കുക പോലും ചെയ്യാത്ത കൂപ മണ്ഡുകങ്ങളാണ് ഇന്നും കേരളത്തിലെ ബഹു ഭൂരിപക്ഷം സന്യാസിനി മഠങ്ങളുമെന്നു നിസംശയം പറയാം. പാക്കിസ്ഥാനിലെ ആസിയാ ബീബിമാരുടെ കരച്ചിലുകൾ കേൾക്കാൻ മടിച്ചവർ ഇന്നിവിടെ പലരുടെയും കൂട്ടക്കരച്ചിലുകേട്ട് അമ്പരക്കുന്നു. പാകിസ്ഥാനിലെ ക്രൈസ്തവർക്കുവേണ്ടി വാദിച്ച രാഷ്ട്രീയനേതാക്കളായ ഷഹബാസ് ഭട്ടിയും സൽമാൻ തസീറും ഭീകരരുടെ വെടിയേറ്റു പിടഞ്ഞപ്പോൾ ഇവിടെ ഒരു സഭാ നേതാവിനും വിഷമമുണ്ടായില്ല. ഫലമോ, ഇന്ന് കേരളത്തിലും ഇന്ത്യയിലും വിശ്വാസ പ്രഘോഷണം പോലും വിലക്കാൻ തയ്യാറെടുക്കുന്ന രാഷ്ട്രീയക്കാർ അധികാരം കയ്യാളുന്നു . ചൈനയിലും ഇറാനിലും രഹസ്യമായി ദൈവാരാധന നടത്തുന്ന വിശ്വാസികൾ വേട്ടയാടപ്പെട്ടപ്പോൾ ഒന്നുമറിയാതെ – അഥവാ അറിയാൻ മെനക്കെടാതെ- മൃഷ്ടാന ഭോജനം കഴിച്ച് അന്തം വിട്ടുറങ്ങിയവർ ഇപ്പോൾ ഉറക്കമില്ലാത്ത രാത്രികൾ തള്ളിനീക്കുന്നു . ഒരിക്കൽ കൂടി പറയട്ടെ , ലോകത്തിലെ സഹോദര സഭകളുടെ കാവലാളാകാൻ ഏറ്റവും കരുത്തും കഴിവുമുണ്ടായിരുന്ന കേരളത്തിലെ കത്തോലിക്കാ സഭ . ആ ചുമതല മറന്ന് തോന്ന്യവാസം നടന്നതിന്റെ തിക്ത ഫലമാണ് ഇന്നനുഭവിക്കുന്നത് . കാലം നമ്മുക്കായി ഒരുക്കിവച്ച തിരിച്ചടി . Sebastian. Mob 9497673257
valare sariyayi paranju.
Keep it up
Correction: …..നിശബ്ദത പുലർത്തിയ സഭാനേതൃത്വങ്ങൾക്കും ധ്യാനഗുരുക്കന്മാർക്കും
കോൺവെന്റ് അധികാരികൾക്കുമെതിരെ
ഈ കാലഘട്ടത്തിതെ ദൈവത്തിന് പ്രവാചകൻ ആയ ഡാനിയേൽ അച്ഛാ നന്ദി. അച്ഛനെ ഞങ്ങൾക്ക് നൽകിയ ദൈവത്തിന്നു നന്ദി. ഓരോ കാലഘട്ടത്തിലും പ്രവാചകൻമാർ വഴി ദൈവം സംസാരിച്ചിരുന്നു. ദൈവത്തിന് വാക്കുകൾ എന്ന് വിശാസിച്ചേ ഞങ്ങൾ അനുസരിക്കുന്നു. ഇനിയും ധന്യഗുരുക്കമാർ വഴി ദൈവമേ ഞങ്ങൾളോടെ സംസാരിക്കണമേ. ദൈവമേ നന്ദി, ദൈവമേ ആരാധന.
This is not the time for the second arrival of Jesus. Even if Jesus comes, He is not going to punish or judge those who are wicked in our eyes. The kingdom of God is already established on Earth. We just need to understand this. We just need to ask forgiveness to whomever we have done wrong. We just need to give forgive to those who have done wrong to us.
Ente pizsha, ente valiya pizsha. We shall for His mercy. Amen.
നമ്മൾ പേരുകൊണ്ടും ഏതെങ്കിലും ഒരു സഭയിലെ അംഗത്വം കൊണ്ടും മാത്രമാണ് കൃസ്ത്യാനികൾ . ജീവിതം കൊണ്ട് മറ്റ് ഏതുവിഭാഗത്തേക്കാളും മഹാ േമാശമാണ് 90% ക്യസ്ത്യാനികളും .അത് മാറണം.
Kalla Zion, emperor Emmanuel prabothanam koppiyadikkan nalla rasaale
Pinne kooduthal ellam ariyanamengil please watch this
https://m.youtube.com/watch?v=31CX0c7pkGM
What I said is not a lie