“ജീവിതത്തില്‍ ദൈവം നിര്‍വഹിച്ച അത്ഭുതങ്ങളെയോര്‍ത്താണ് മറിയം ദൈവത്തെ വാഴ്ത്തിയത്”

വത്തിക്കാന്‍ സിറ്റി: തന്റെ ജീവിതത്തില്‍ ദൈവം നിര്‍വഹിച്ച അത്ഭുതങ്ങളെയോര്‍ത്താണ് മറിയം ദൈവത്തെ സ്തുതിച്ചത് എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

ജീവിതത്തില്‍ എന്തെങ്കിലും നല്ല കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ ഓരോ വ്യക്തിയും സന്തോഷിക്കാറുണ്ട്. സന്തോഷിക്കുക മാത്രമല്ല സന്തോഷം പ്രകടമാക്കുകയും ചെയ്യുന്നു. തനിക്ക് ലഭിച്ച ദൈവിക നന്മ മനസ്സിലാക്കിയതുകൊണ്ടാണ് മറിയം ദൈവത്തെ സ്തുതിച്ചത്. തന്റെ ജീവിതത്തില്‍ സംഭവിച്ച വലിയ കാര്യങ്ങള്‍ മറിയം തിരിച്ചറിയുകയും അംഗീകരിക്കുകയും അവയ്ക്ക് നന്ദിപറയുകയും ചെയ്തു.

അതുപോലെ വ്യക്തിജീവിതത്തില്‍ ദൈവം ചെയ്ത വലിയ കാര്യങ്ങളെയോര്‍ത്ത് അവിടുത്തേക്ക് നന്ദിപറയുകയും അവയെ അംഗീകരിക്കുകയും വേണം. ജീവിതത്തില്‍ ദൈവം നിര്‍വഹിച്ച വലിയ കാര്യങ്ങള്‍ മനസ്സിലാക്കാനും അംഗീകരിക്കാനും അതിന് പ്രതിനന്ദിയായി അവിടുത്തെ സ്തുതിച്ചു മഹത്വപ്പെടുത്താനുമായിരിക്കണം നമ്മള്‍ ജീവിക്കേണ്ടത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.