ഓഗസ്റ്റ് മാസം മാതാവിന്റെ വിമലഹൃദയത്തിന് വേണ്ടി പ്രത്യേകമായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന മാസമാണ് എന്ന് നമുക്കറിയാം. മാതാവിന്റെ സ്വര്‍ഗ്ഗാരോപണത്തിരുനാളും ഈ മാസമാണ് നാം ആഘോഷിക്കുന്നത്. അതുകൊണ്ടുതന്നെ ഈ മാസം നാം കൂടുതലായി മാതാവിനോട് ഭക്തിയും സ്‌നേഹവും പ്രകടിപ്പിക്കാന്‍ ബാധ്യസ്ഥരാണ്. എങ്ങനെയാണ് മാതൃഭക്തിയില്‍ നാം കൂടുതല്‍ ആഴപ്പെടേണ്ടത്? അതുവഴി അമ്മയുടെ അനുഗ്രഹം സ്വന്തമാക്കേണ്ടത്?
1 മാതാവിന്റെ വിമലഹൃദയത്തിന്റെ ചിത്രമുള്ള കാശുരൂപം ധരിക്കുക
2 മാതാവിന്റെ വിമലഹൃദയത്തിന്റെ ചിത്രം പ്രത്യേകമായി വീട്ടില്‍ അലങ്കരിക്കുകയും അതിന് മുമ്പില്‍ പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കുകയും ചെയ്യുക.
3 അഞ്ച് ആദ്യശനിയാഴ്ച ആചരണത്തിന് തുടക്കം കുറിക്കുക
4 ഫാത്തിമാ പ്രയര്‍ എല്ലാ ദിവസവും രാവിലെ ചൊല്ലുക
5 ശിമയോന്റെ പ്രവചനം( ലൂക്കാ 2:35)വായിച്ചു ധ്യാനിക്കുക
6 ദു:ഖത്തിന്റെ രഹസ്യം ചൊല്ലി പ്രാര്‍ത്ഥിക്കുക
7 ഓഗസ്റ്റ് 15 ന് ദേവാലയത്തില്‍ പോകുകയും ദിവ്യബലിയില്‍ പങ്കെടുത്ത് വിശുദ്ധ കുര്‍ബാന സ്വീകരിക്കുകയും ചെയ്യുക.
8 മാതാവിന്റെ വിമലഹൃദയത്തിന് സ്വയം സമര്‍പ്പിക്കുക