കാസ്റ്റല്‍ ഗണ്ടോല്ഫോ: പോപ്പ് എമിരത്തൂസ് ബെനഡിക്ട് പതിനാറാമന്‍ കാസ്റ്റല്‍ ഗണ്ടോല്ഫയിലെ പൊന്തിഫിക്കല്‍ വില്ലയിലേക്ക് അപ്രതീക്ഷിത സന്ദര്‍ശനം നടത്തി. നാലുവര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായിട്ടായിരുന്നു അദ്ദേഹം ഇവിടെയെത്തിയത്. ഗാര്‍ഡനിലൂടെ നടക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തതായി ഇറ്റാലിയന്‍ മീഡിയ റിപ്പോര്‍ട്ട് ചെയ്തു. ബെനഡിക്ട് പതിനാറാമന്റെ പ്രൈവറ്റ് സെക്രട്ടറിയും അദ്ദേഹത്തെ അനുഗമിച്ചിരുന്നു.
2013 ലെ ചരിത്രപ്രസിദ്ധമായ രാജിവയ്ക്കലിന് ശേഷം പ്രാര്‍ത്ഥനയില്‍ സമയം ചെലവഴിക്കുകയായിരുന്നു ബെനഡിക്ട് പതിനാറാമന്‍. അപൂര്‍വ്വം ചില അവസരങ്ങളില്‍ മാത്രം ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കണ്ടുമുട്ടുകയും ചെയ്തു.
മാറ്റെര്‍ എക്ലേസിയ മൊണാസ്ട്രിയിലാണ് 92 കാരനായ ബെനഡിക്ട് ഇപ്പോള്‍ താമസിക്കുന്നത്. പതിനേഴാം നൂറ്റാണ്ട് മുതല്‍ പാപ്പമാരുടെ വേനല്‍ക്കാല വസതിയാണ് കാസ്റ്റല്‍ ഗണ്ടോല്ഫ. പോപ്പ് ഉര്‍ബന്‍ എ്ട്ടാമന്റെ കാലം മുതല്ക്കാണ് ഈ പതിവ് ആരംഭിച്ചത്.
എന്നാല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വേനല്‍ക്കാല അവധിക്കായി ഇവിടേക്ക് പോകാറില്ല. അദ്ദേഹം സാന്താ മാര്‍ത്തായില്‍ തന്നെ തുടരുകയാണ് ചെയ്യുന്നത്.