“ആധുനിക ലോകത്തിന്റെ പ്രത്യാശയുടെ വാതിലാണ് അല്‍ഫോന്‍സാമ്മ”

ഭരണങ്ങാനം: ആധുനിക ലോകത്തിന്റെ പ്രത്യാശയുടെ വാതിലാണ് വിശുദ്ധ അല്‍ഫോന്‍സാമ്മയെന്ന് സത്‌ന രൂപത മുന്‍ ബിഷപ് മാര്‍ മാത്യു വാണിയക്കിഴക്കേല്‍.

ദൈവവിളിയില്‍ നേരിട്ട കഠിനമായ തടസങ്ങളെ ദൈവത്തിലുള്ള പ്രത്യാശയോടെ നേരിട്ടു വിജയിപ്പിക്കാന്‍ അല്‍ഫോന്‍സാമ്മയ്ക്ക് കഴിഞ്ഞു. നമ്മെ ഞെരുക്കുന്ന ഭൗര്‍ഭാഗ്യങ്ങളിലും ശാന്തത കൈവെടിയാതെ പ്രത്യാശയോടെ നീങ്ങുവാന്‍ അല്‍ഫോന്‍സാമ്മ പഠിപ്പിക്കുന്നു. അദ്ദേഹംപറഞ്ഞു.

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന്റെ ഭാഗമായി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്കുകയായിരുന്നു മാര്‍ മാത്യു വാണിയക്കിഴക്കേല്‍.

28 നാണ് പ്രധാന തിരുനാള്‍.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.