ആഗോള കത്തോലിക്കാസഭയുടെ വിശുദ്ധ ഗണത്തില്‍ പേരു ചേര്‍ക്കപ്പെട്ടിരിക്കുന്ന നിരവധി വിശുദ്ധകളുണ്ട്. പക്ഷേ ആ വിശുദ്ധകളില്‍ നാലു പേര് മാത്രമേ ഡോക്ടേഴ്സ് ഓഫ് ദ ചര്‍ച്ചില്‍ പേരു ചേര്ക്കപ്പെട്ടിട്ടുള്ളൂ. ആവിലായിലെ വിശുദ്ധ ത്രേസ്യാ, സിയന്നയിലെ വിശുദ്ധ കാതറിന്, ലിസ്യൂവിലെ വിശുദ്ധ കൊച്ചുത്രേസ്യാ, ബീന്ഗെന്നിലെ വിശുദ്ധ ഹില്‍ഡെഗാര്‍ഡ് എന്നിവരാണിവര്‍. ഡോക്ടേഴ്സ് ഓഫ് ദ ചര്‍ച്ചില്‍ ആദ്യമായി പേരു ചേര്‍ക്കപ്പെട്ടത് ആവിലായിലെ വിശുദ്ധ ത്രേസ്യായും സിയന്നയിലെ വിശുദ്ധ കാതറിനുമായിരുന്നു. പോപ്പ് പോള്‍ ആറാമനാണ് ഇവരെ ആ ഗണത്തിലേക്ക് ചേര്‍ത്തത്. 1970 ല്‍ ആയിരുന്നു അത്. പിന്നീട് ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പ 1997 ല്‍ ലിസ്യൂവിലെ കൊച്ചുത്രേസ്യായെ വേദപാരംഗതയായി പ്രഖ്യാപിച്ചു. 2012 ലാണ് ഒടുവിലായി മറ്റൊരു വേദപാരംഗതയെ സഭയ്ക്ക് ലഭിച്ചത്. ബെനഡിക്ട് പതിനാറാമനാണ് ആ പ്രഖ്യാപനം നടത്തിയത്. അങ്ങനെയാണ് വിശുദ്ധ ഹില്‍ഡെഗാര്‍ഡ് വേദപാരംഗതരുടെ പട്ടികയില്‍ സ്ഥാനം പിടിച്ചത്.
Related Posts
മരിയന്‍ പത്രത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.